താൾ:CiXIV270.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 239

സമ്മതമാണ.

പ—എന്നാൽ നീ ഒന്ന നമ്പൂരിപ്പാട്ടിലെ അടുക്കെപ്പായി വി
വരം അറിയിക്കണം.

ശ—ഇന്നതന്നെ നടക്കന്നം എന്നാണൊ നിശ്ചയിച്ചത.

പ—(ചിറിച്ചുംകൊണ്ട) അങ്ങിനെയാണ നമ്പൂരിപ്പാട പറഞ്ഞ
ത. അങ്ങിനെ ആയ്ക്കൊട്ടെ— ഭാരം തീരട്ടെ. ഇന്ന നടന്നാൽ
നാളെ രാവിലെ ഇവിടുന്ന പൊവുമെല്ലൊ— ഇന്നതന്നെ ആ
യ്ക്കൊട്ടെ— അല്ലെ.

ശ—അങ്ങിനെതന്നെ— ഞാൻ കെശവൻ നമ്പൂരിയൊട പറ
ഞ്ഞയക്കാം— അതല്ലെ നല്ലത.

പ—വളരെ സ്വകാൎയ്യമായിട്ടാണ എന്നൊട നമ്പൂരിപ്പാട ൟ
കാൎയ്യം പറഞ്ഞത. കെശവൻ നമ്പൂരിയൊട ഇപ്പൊൾ പറ
യെണ്ട— പക്ഷെ നമ്പൂരിപ്പാട്ടിലെ കൂടയുള്ള ഗൊവിന്ദൻ എ
ന്നവനെ വിളിച്ച പറഞ്ഞയച്ചൊ.

പഞ്ചുമെനവന്റെ കല്പനപ്രകാരം ശങ്കരമെനവൻ പടിമാളി
കയുടെ ചുവട്ടിൽ പൊയി ഗൊവിന്ദനെ വിളിച്ച വിവരം പറ
ഞ്ഞു. ഗൊവിന്ദൻ ഉടനെ നമ്പൂരിപ്പാടിരിക്കുന്ന അകത്ത ചെ
ന്നു. നെരം രാത്രി ഏഴമണിയായിരിക്കുന്നു—നമ്പൂരിപ്പാട നരി
എരകാത്ത കിടക്കുമ്പൊലെ പടിമാളിക മുറിയിൽ തന്നെ ഇരി
ക്കുന്നു.

ന—എന്താണ ഗൊവിന്ദാ— എല്ലാം ശട്ടമായൊ.

പ— റാൻ— സകലം ശട്ടമായി— എനി നീരാട്ടകുളിക്ക എഴുന്നെ
ള്ളാൻ താമസിക്കെണ്ടാ— ൟ കാൎയ്യം എല്ലാവർക്കും സമ്മതമാ
യിരിക്കുന്നു— എന്നാലും ആരൊടും ഇവിടുന്ന അരുളിച്ചെയ്ത
പൊവരുത— ഇന്ദുലെഖക്കാണ സംബന്ധം ഇന്ന രാത്രി എന്ന
എല്ലാവരൊടും അടിയൻ പ്രസിദ്ധമാക്കിയിരിക്കുന്നു

ന—എനി അത പറഞ്ഞാൽ വിശ്വസിക്കുമൊ.

ഗൊ—നീരാട്ടകുളി കഴിഞ്ഞ ഉടനെ മഠത്തിൽവെച്ച ബ്രാഹ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/263&oldid=193234" എന്ന താളിൽനിന്ന് ശേഖരിച്ചത്