താൾ:CiXIV270.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 പതിനാലാം അദ്ധ്യായം

ശ—എന്താണെന്നറിഞ്ഞില്ലാ.

പ—ആ നമ്പൂരിപ്പാട്ടിലെക്ക നുമ്മടെ കല്യാണിക്കുട്ടിയെ സം
ബന്ധം ചെയ്ത കൊണ്ടുപൊവണം പൊൽ.

ശ—ഇതെന്തകഥാ.

പ—എന്നെ ഇപ്പൊൾ വിളിച്ച പറഞ്ഞു.

ശ—അമ്മാമൻ എന്ത മറുവടി പറഞ്ഞുവൊ.

പ—ഞാൻ ഒന്നും തീൎച്ചപറഞ്ഞില്ലാ— നിന്നൊട അന്വെഷിച്ചി
ട്ട ആവാം എന്ന നിശ്ചയിച്ചു—. ഗൊവിന്ദപ്പണിക്കരെ ഒന്ന
വരുത്തണ്ടെ ആളെ അയക്ക.

ശ—ഗൊവിന്ദപ്പണിക്കര ഇന്നലെ പൊല്പായി കുളത്തിലെക്ക
പൊയിരിക്കുന്നു. ഗൊവിന്ദൻകുട്ടിയും കൂടപൊയിരിക്കുന്നു— അ
വിടെ സമീപം നായാട്ട നിശ്ചയിച്ചിട്ടുണ്ടത്രെ— നാളെക്ക അ
വര മടങ്ങി എത്തുകയുള്ളു.

പ—ഇയാളുടെ നായാട്ട ഭ്രാന്ത കുറെ അധികം തന്നെ. ആ കു
ട്ടിയെ എന്തിന വലിച്ചുകൊണ്ടുപൊയി— ഗൊവിന്ദൻ കുട്ടിയും
മാധവന്റെ മാതിരിതന്നെ ആയി എന്ന തൊന്നുന്നു—അ
സത്ത കുട്ടികളെ ഇങ്കിരിയസ്സ പഠിപ്പിച്ചതിന്റെ ഫലം— ആ
ട്ടെ, ഈ സംബന്ധത്തെക്കുറിച്ച നീ എന്ത വിചാരിക്കുന്നു.

ശ—അമ്മാമന എങ്ങിനെ ഇഷ്ടമൊ അതുപൊലെ.

പ—നമ്പൂരിപ്പാട വിഡ്ഢിയാണെങ്കിലും വലിയ ഒരാളല്ലെ—അ
ദ്ദെഹത്തിന്റെ സംബന്ധം നുമ്മളുടെ തറവാട്ടിലെക്ക വള
രെ ഭൂഷണമായിരിക്കും—അതിന സംശയമില്ലാ— പിന്നെ ഈ
കുമ്മിണിയുടെ വൎഗ്ഗത്തിൽ ഈ സംബന്ധമാവുന്നതിൽ മാത്ര
മെ എനിക്ക കുറെ സുഖക്കെടുള്ളു.

ശ—അത വിചാരിക്കാനില്ല— ആ പെണ്ണ സാധുവാണ.

പ—ആൺകുട്ടികളാണ വികൃതികൾ. ആട്ടെ— എന്നാൽ ശങ്കര
ന സമ്മതമായൊ.

ശ—അമ്മാമൻ ഇഷ്ടപ്പെടുന്നതുപൊലെ ചെയ്യുന്നത എനിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/262&oldid=193233" എന്ന താളിൽനിന്ന് ശേഖരിച്ചത്