താൾ:CiXIV270.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 241

ൎയ്യമായി പൊവുകയാണ— വയ്യിട്ട ഇവിടെ എത്തി— നാളെ
ത്തെ വണ്ടിക്ക പൊയി കൊടതിയിൽ ഹാജരാവെണ്ട കാൎയ്യ
മാണ— അല്ലെങ്കിൽ ഇവിടുത്തെ കാണാതെ പുറപ്പെടുകയി
ല്ലായിരുന്നു— വന്ന വിവരവും മറ്റും ഞാൻ അറിഞ്ഞിരിക്കു
ന്നു— സന്തൊഷമായി. ഞാൻ ഉടനെ അങ്ങട്ട വന്ന കണ്ട
കൊള്ളാം.

ന— കിളിമങ്ങലം ഇന്ദുലെഖയെ കണ്ടിട്ടുണ്ടൊ.

കി— ഇല്ലാ.

ന— എന്നാൽ എനി മനക്കൽ വന്നാൽ കാണാം. ഞാൻ പുല
ൎച്ചക്ക പുറപ്പെടും.

കി—കൂടത്തന്നെ കൊണ്ടുപൊവുന്നുണ്ടായിരിക്കും.

ന— ഇന്ദുലെഖ കൂടെത്തന്നെ— എനി അതിന്ന സംശയമുണ്ടൊ.

കി— അങ്ങിനെ തന്നെയാണ വെണ്ടത— ഇവിടുത്തെ ഭാഗ്യം വെ
റെ ആൎക്കും സിദ്ധിച്ചിട്ടില്ലാ— ഞാൻ ഉടനെ മനക്കൽ വന്ന
കണ്ടുകൊള്ളാം.

ൟ സംഭാഷണം കഴിഞ്ഞ ഉടനെ ശാസ്ത്രികളും നമ്പൂരി
മാരും കൂടി സത്രത്തിലെക്ക പുറപ്പെട്ട തീവണ്ടിസ്ടെഷനിലെക്കു
ള്ള പകുതി വഴി അൎദ്ധരാത്രി സമയമാവുമ്പൊഴെക്ക നടന്നു പൂവ
ള്ളി വക സത്രത്തിൽ കയറി കിടന്ന ഉറങ്ങുകയും ചെയ്തു.

നമ്പൂരിപ്പാട ക്ഷണത്തിൽ കുളികഴിച്ച ബ്രാഹ്മണരെ മഠ
ത്തിൽ വിളിച്ച ദക്ഷിണ തുടങ്ങി— ഇരുന്നൂറപെൎക്ക ദക്ഷിണ ക
ഴിച്ചു. കഴിഞ്ഞ ഉടനെ ആളുകൾ എല്ലാം പിരിഞ്ഞു.

ചെറുശ്ശെരി അപ്പൊഴക്ക എത്തി— അദ്ദെഹം അതവരെ
പൂവരങ്ങിൽ ഇന്ദുലെഖയുടെ മാളിക മുകളിൽ സംസാരിച്ചകൊ
ണ്ട ഇരുന്നിരുന്നു. ശങ്കരമെനവൻ നമ്പൂരിപ്പാട്ടിനെ വിവരം
അറിയിക്കാൻ ഗൊവിന്ദനൊട പറഞ്ഞ ഉടനെ പൂവള്ളിവീട്ടി
ൽ വന്ന കല്യാണിക്കുട്ടിയുടെ അമ്മ കുമ്മിണിഅമ്മയൊട വിവ
രം അറിയിച്ചു, എല്ലാം ശട്ടം ചെയ്തൊളാൻ പറഞ്ഞു. ൟ വിവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/265&oldid=193236" എന്ന താളിൽനിന്ന് ശേഖരിച്ചത്