താൾ:CiXIV270.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 237

യുടെ സംബന്ധം ഇന്ന രാത്രിക്ക നിശ്ചയിച്ചിരിക്കുന്നു. ശാ
സ്ത്രികൾ എന്താണ ഒന്നും ഉൽസാഹിക്കാഞ്ഞത— ഇങ്ങട്ട ഇന്ന
കണ്ടതെ ഇല്ലാ.

ശാ— എനിക്ക ശരീരത്തിന്ന നല്ല സുഖമില്ലാ— ഞാൻ ഇപ്പൊൾ
തന്നെ നാട്ടിലെക്ക പൊവുന്നു— നിലാവസ്തമിക്കുമ്പൊഴക്ക നു
മ്മളുടെ ഊട്ടുപുരയിൽ എത്തി കിടക്കാമെന്ന വിചാരിക്കുന്നു.

കു—ഇന്ന ഇന്ദുലെഖയുടെ സംബന്ധദിവസം പൊവരുത.

ശാ—അത പറഞ്ഞാൽ നിവൃത്തി ഇല്ലാ— എനിക്ക ഇപ്പൊൾ ത
ന്നെ പൊവണം— മൂപ്പരൊട നിങ്ങൾ പറഞ്ഞാൽ മതി— ഞാ
ൻ ഏഴെട്ട ദിവസത്തിലകം മടങ്ങി വരും— ഇവിടെ ഞാൻ
വരുന്നതവരെ പാരായണത്തിന്നും മറ്റും അണ്ണാത്തര വാ
ദ്ധ്യാരെ ശട്ടം ചെയ്തിട്ടുണ്ട— ഞാൻ പൊവുന്നു.

കു—എന്നാൽ അങ്ങിനെയാവട്ടെ ഞാൻ പറഞ്ഞെക്കാം.

ശാസ്ത്രികൾ പൂവരങ്ങിൽനിന്ന മടങ്ങി അമ്പലത്തിൽ വ
ന്നു പിറ്റെ ദിവസത്തെ വണ്ടി കയറാൻ ഒരു വ്യവഹാര കാൎയ്യ
മായി അടിയന്തരമായി പൊവുന്ന രണ്ട നമ്പൂതിരിമാരൊടുകൂ
ടി രാത്രി എഴമണി സമയം പുറപ്പെടുവാൻ നിശ്ചയിച്ചു. ചെമ്പാ
ഴിയൊട്ടനിന്ന തീവണ്ടി സ്ടെഷനിലെക്ക നല്ലവണ്ണം നാലര
ക്കാതം വഴിയുണ്ട. നല്ല ചന്ദ്രിക ഉണ്ടായിരുന്നതിനാൽ പകുതി
വഴി രാത്രി തന്നെ നടക്കാമെന്നുറച്ചു.

പഞ്ചുമെനവൻ ശങ്കരമെനവനെ അന്വെഷിച്ച കണ്ടുകി
ട്ടുമ്പൊഴക്ക നെരം ഏകദെശം ആറമണി സമയമായിരിക്കുന്നു.

പ—നീ എവിടെയായിരുന്നു ശങ്കരാ.

ശ—ഞാൻ പുതുതായി തൈവെക്കുന്ന പറമ്പിൽ പൊയിരുന്നു—
ആ ഉണ്ണിക്കിട്ടയെ പറമ്പ ഏല്പിച്ചത നന്നായിട്ടില്ല—കിള മഹാ
അമാന്തം— തയ്ക്കൾ ഒക്കെ വളരെ അടുത്തുവെച്ചിരിക്കുന്നു.

പ—അതെല്ലാം പിന്നെ പറയാം—നിണക്ക ഒരു വൎത്തമാനം കെ
ൾക്കണൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/261&oldid=193232" എന്ന താളിൽനിന്ന് ശേഖരിച്ചത്