താൾ:CiXIV270.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 പതിനാലാം അദ്ധ്യായം.

"ണ്ട ഇത സമ്മതിക്കുന്നതാണ നല്ലത എന്ന തൊന്നുന്നു. എതാ
"യാലും അനുജൻ ശങ്കരനൊട ഒന്ന അന്വെഷിക്കണം" എ
ന്നിങ്ങിനെ വിചാരിച്ച ഉറച്ച ഭാൎയ്യയെ വിളിച്ചു.

കു—എന്താണ ഞാൻ പറഞ്ഞത ശരിയല്ലെ.

പ—(ചിറിച്ചും കൊണ്ട) ശരിതന്നെ. ശങ്കരനൊട ഒന്നിത്രത്തൊ
ളം വരാൻ ഒരാളെ അയക്ക.

കു— അയക്കാം— സംബന്ധം ഇന്ന നടക്കുമൊ.

പ—(ചിറിച്ചും കൊണ്ട) ഇന്ന തന്നെ—അതിന എന്ത സംശയം.

വെഗം കുഞ്ഞിക്കുട്ടി അമ്മ ശങ്കരമെനവനെ വിളിക്കാൻ
ആളെ അയച്ചു. കുഞ്ഞിക്കുട്ടി അമ്മ പഞ്ചുമെനവൻ ദ്വയാൎത്ഥ
മായി പറഞ്ഞ വാക്ക ഇന്ദുലെഖയെ സംബന്ധിച്ചാണെന്ന നെ
രെ ധരിച്ച ഇന്ദുലെഖക്ക അന്ന രാത്രിയാണ സംബന്ധം എന്ന
അവിടെയുള്ള എല്ലാ വാലിയക്കാരൊടും ദാസികളൊടും പിന്നെ
കണ്ടവരെല്ലാരൊടും പറഞ്ഞു, വൎത്തമാനം ക്ഷണെന എങ്ങും
പ്രചുരമായി. ശങ്കരമെനവനെ അന്വെഷിച്ച കാണായ്കകൊണ്ട
പഞ്ചുമെനവൻ തന്നെ അയാളെ അന്വെഷിപ്പാൻ പൂവള്ളി വീ
ട്ടിൽ പൊയി— ആ സമയം ശങ്കരശാസ്ത്രി നിത്യം രാമായ
ണ പാരായണത്തിന്ന പഞ്ചുമെനവനാൽ നിയമിക്കപ്പെട്ട ശാ
സ്ത്രികളാകുന്നു. ശങ്കരശാസ്ത്രി ഇന്ദുലെഖയുടെ സംബന്ധവൎത്ത
മാനം കെട്ടതിനാൽ ഉണ്ടായ കഠിന വിഷാദം കൊണ്ടൊ—അ
തല്ല, വല്ല കാൎയ്യം ഉണ്ടായിട്ടൊ എന്നറിഞ്ഞില്ല, അന്ന തന്നെ
നാട്ടിലെക്ക ഒന്ന പൊവെണമെന്ന ഉറച്ച, യാത്ര ചൊദിക്കാനാ
ൎണ പൂവരങ്ങിൽ ചെന്നത. ചെന്നപ്പൊൾ പുറത്ത കണ്ടത കു
ഞ്ഞിക്കുട്ടി അമ്മയെയാണ.

ശാസ്ത്രികൾ—മൂപ്പര എവിടെ.

കുഞ്ഞിക്കുട്ടിഅമ്മ—മൂപ്പര പൂവള്ളിയിലെക്ക എറങ്ങി—ഇന്ദുലെഖ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/260&oldid=193231" എന്ന താളിൽനിന്ന് ശേഖരിച്ചത്