താൾ:CiXIV270.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 235

ന—വയ്യാ— അതൊന്നും വയ്യാ— പഞ്ചു എന്നെ അവമാനിക്കരു
ത— പഞ്ചു എന്നെ മാനമാക്കി അയക്കണം— എനി ഒട്ടും താമ
സിക്കരുത— ഞാൻ വളരെ അവമാനത്തിലായിരിക്കുന്നു— പ
ഞ്ചു നിവൃത്തിച്ച തരണം.

പ— അടിയൻ അന്വെഷിച്ച അലൊചിച്ച പറയാം.

ന—അന്വെഷിക്കാൻ ഒന്നുമില്ല— പഞ്ചു സമ്മതിച്ചാൽ സകലം നടക്കും.

പ— അടിയൻ വെഗം ഇങ്ങട്ട തന്നെ വിടകൊള്ളാം.

ന— എന്നാൽ ഇത സ്വകാൎയ്യമായിരിക്കട്ടെ— ഞാൻ പൊയതി
ന്റെ ശെഷമെ ആളുകൾ ഇതിനെ കുറിച്ച പുറത്ത അറിയാ
വു.

പ— സ്വകാൎയ്യമായിട്ട തന്നെ അടിയൻ വെച്ചിട്ടുള്ളു.

പഞ്ചുമെനവൻ മാളികയിൽ നിന്ന പതുക്കെ താഴത്തിറ
ങ്ങി. ഇതെന്തൊരു കഥാ— എന്താണ ഇവിടെ ചെയ്യണ്ടത— എ
ന്ന വിചാരിച്ചുംകൊണ്ട തന്റെ അറയിൽ പൊയി ഇരുന്ന വി
ചാരിച്ചത താഴെ കാണിക്കുന്നു.

"ഇന്ദുലെഖക്ക സംബന്ധം തുടങ്ങാൻ വരുത്തീട്ട കല്യാ
"ണിക്കുട്ടിയെ സംബന്ധംകഴിച്ച കൊണ്ടുപൊയി. ഇത ഒരു പരി
"ഹാസമായിതീരുമൊ— എന്താണ പരിഹാസമായി തീരാൻ— പരി
"ഹാസം ഉണ്ടെങ്കിൽ അത നമ്പൂരിപ്പാട്ടിനെപ്പറ്റിയെ ഉണ്ടാക
"യുള്ളു— ഇന്ദുലെഖക്ക ൟ വങ്കൻ നമ്പൂരിപ്പാട്ടിനെ വെണ്ട എ
"ന്ന പറഞ്ഞു. പിന്നെ നമ്പൂരിപ്പാട കല്യാണിക്കുട്ടിയെ സംബ
"ന്ധം ചെയ്ത കൊണ്ടുപൊയി. ഇതിൽ ഇന്ദുലെഖക്ക ഒരവമാ
"നവും ഇല്ല— കല്യാണിക്കും ഒരു അവമാനമില്ല— വിഡ്ഢിയാണെ
"ങ്കിലും ഇദ്ദെഹം വലിയ ഒരാളല്ലെ— മഹാ ധനികൻ— ഇന്ദു
"ലെഖ ഉണ്ടായിരുന്നില്ലെങ്കിൽ ൟ ജന്മം കല്യാണിക്ക ൟ സം
"ബന്ധം ഉണ്ടാകയില്ലാ— പിന്നെ ൟ തറവാട്ടിലെക്ക തന്നെ
"നമ്പൂരിപ്പാട്ടിലെ സംബന്ധം മാനമായിട്ടുള്ളതല്ലെ. അതുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/259&oldid=193230" എന്ന താളിൽനിന്ന് ശേഖരിച്ചത്