താൾ:CiXIV270.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം.

നമ്പൂരിപ്പാട്ടിലെ പരിണയം.

നമ്പൂരിപ്പാട—പഞ്ചുവൊട എനിക്ക സ്വകാൎയ്യമായി ഒരു കാൎയ്യം
പറവാനുണ്ട.

പഞ്ചെമെനവൻ—എന്താണെന്നറിഞ്ഞില്ല— അരുളിച്ചെയ്യാമെ
ല്ലൊ.

ന—പഞ്ചു അത എനിക്ക സാധിപ്പിച്ച തരണം.

പ—പാടുള്ളതാണെങ്കിൽ സാധിപ്പിക്കുന്നതിന അടിയന എന്താ
ണ വിരൊധം.

ന—പാടുള്ളത തന്നെ.

പ—അരുളിച്ചെയ്ത കെട്ടാൽ നിശ്ചയിക്കാം.

ന—പഞ്ചുവിന്റെ മരുമകൾ കല്യാണിയൊടു കൂടി എനിക്ക ഇ
ന്ന രാത്രി സംബന്ധം തുടങ്ങി നാളെ പുലരാൻ നാലഞ്ചുള്ള
പ്പൊൾ അവളെയുംകൊണ്ട ഇല്ലത്തെക്ക പൊണം. ഇന്ദു
ലെഖക്ക എന്നൊട ലെശം ഭ്രമമില്ലാ. ഇന്ദുലെഖ എന്റെ ഭാ
ൎയ്യയായി ഇരിക്കില്ലെന്ന ഇന്ന തീൎച്ചയായി പറഞ്ഞു. കല്യാ
ണിക്കുട്ടിയെ ഞാൻ ഇന്ന രാവിലെ കണ്ടു. എനിക്ക ബൊ
ദ്ധ്യമായി. പഞ്ചു ഇതിന സമ്മതിക്കണം. അല്ലെങ്കിൽ ഞാൻ
വലിയ വ്യസനത്തിലും അവമാനത്തിലും ആവും. സംബ
ന്ധം ഇന്ന രാത്രി തന്നെ വെണം. അതിന സംശയമില്ല.

പഞ്ചുമെനൊൻ ഇത കെട്ടപ്പോൾ വല്ലാതെ ആശ്ചൎയ്യ
പ്പെട്ടു കുറെ നെരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഒന്ന ചിറി
ച്ചു എന്നിട്ട ഇങ്ങിനെ പറഞ്ഞു.

പ—ഇത ഇത്ര ബദ്ധപ്പെട്ട നിശ്ചയിപ്പാൻ പ്രയാസമല്ലെ— അടി
യൻ ആലൊചിച്ച പറയാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/258&oldid=193229" എന്ന താളിൽനിന്ന് ശേഖരിച്ചത്