താൾ:CiXIV270.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 233

ബുദ്ധിമുട്ടിക്കുന്നു— ൟ അസത്തിന്ന കടന്നുപൊവരുതെ— ഒ
ന്നിനും കൊള്ളാത്ത മനുഷ്യൻ. ആ കെശവൻ നമ്പൂരിയെ
പൊലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.

കു—അങ്ങിനെ ഒന്നുമല്ല— ഇന്ദുലെഖയും നമ്പൂരിപ്പാടും തമ്മിൽ
ഇന്ന വളരെ എണങ്ങിയിരിക്കുന്നു— ഇന്ന ഇത്രനെരം മാളി
കയിൽ വെച്ച പാട്ടും ചിറിയും തകൃതിയായിരുന്നു— ബഹു ഉ
ത്സാഹം— ഇന്ദുലെഖക്ക വളരെ സന്തൊഷമായിരിക്കുന്നുപൊ
ൽ.

പഞ്ചുമെനവൻ— (പതുക്കെ എണീട്ടിരുന്നിട്ട) പാട്ടുണ്ടായൊ—
എപ്പഴ.

കു—ഇവിടുന്ന കിഴക്കെ പറമ്പിൽ പൊയ സമയം.

പ—അതൊന്നും ഞാൻ കെട്ടില്ല— ഞാൻ പൊയി അന്വെഷി
ക്കട്ടെ.

എന്ന പറഞ്ഞ വൃദ്ധൻ കുറെ സന്തൊഷത്തൊടെ എണീട്ട
പുറപ്പെട്ടു ഗൊവിന്ദനൊടുകൂടി പടിമാളികയിൽ ചെന്ന ക
യറി.


30*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/257&oldid=193228" എന്ന താളിൽനിന്ന് ശേഖരിച്ചത്