താൾ:CiXIV270.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 223

ഞാൻ പറയും— എന്നാൽ ഏത ഗ്രന്ഥങ്ങളിൽ നിന്ന നൊം
ഇദ്ദെഹത്തിന്ന ഇത്ര അധികം ഭാൎയ്യമാര ഉണ്ടായിരുന്നു എ
ന്ന അറിയുന്നുവൊ അതകളിൽനിന്നതന്നെ അദ്ദെഹം മനു
ഷ്യനായിരുന്നില്ലെന്നും അറിയുന്നുണ്ട—ശ്രീകൃഷ്ണൻ ഗൊവൎദ്ധ
ന പൎവ്വതം എടത്തെ കൈകൊണ്ട എടുത്ത പൊന്തിച്ച ഏഴ
ദിവസം കൊടപൊലെ പിടിച്ച ഗൊക്കളെയും ഗൊപന്മാ
രെയും രക്ഷിച്ചതായും, ക്ഷ്വെളപാനം കൊണ്ട മരിച്ചുപൊയ
പലെ ജീവികളെയും തന്റെ ഒരു കടാക്ഷത്താൽ ജീവിപ്പിച്ച
തായും, മറ്റ മനുഷ്യശക്തിക്ക അസാദ്ധ്യമായ അനെകം പ്ര
വൃത്തികൾ ചെയ്തതായും ൟ ഗ്രന്ഥങ്ങളിൽ നിന്ന കാണു
ന്നുണ്ട— ൟ വക എല്ലാം ചെയ്വാൻ ശക്തിയുള്ള ഒരു ദെഹ
ത്തിന്ന ഞാൻ ഇപ്പൊൾ പറഞ്ഞ പ്രകാരം സാധാരണ മനു
ഷ്യൎക്കുള്ള പ്രമാണങ്ങളും നിശ്ചയങ്ങളും സംബന്ധിക്കുമൊ
എന്ന ഞാൻ സംശയിക്കുന്നു.

ന—പുരുഷന അങ്ങട്ട സ്നെഹമുണ്ടായാൽ സ്ത്രീക്ക ഇങ്ങട്ടും ഉണ്ടാ
വാതെ ഇരിക്കില്ല— ഞാൻ പലെ സ്ത്രീകളുമായി സുഖാനുഭ
വം ചെയ്തിട്ടുണ്ട— എല്ലാ സ്ത്രീകൾക്കും എന്നെ ബഹു ഭ്രമമായി
രുന്നു— അല്ല ചെറുശ്ശെരിക്ക ഇതൊന്നും നിശ്ചയമില്ലെ— എ
ന്താണ ഇന്ന ഒരു പുതിയമാതിരിയായി സംസാരിക്കുന്നത— സ
കല സ്ത്രീകൾക്കും എന്നെ ഭ്രമമാണ.

നമ്പൂരിപ്പാട്ടിലെ വാക്ക കെട്ട ചെറുശ്ശെരി ചിറിച്ചുപൊയി.
നമ്പൂരിപ്പാട്ടിലെ പറ്റി സ്ഥായിയായി ഉണ്ടായിരുന്ന പരി
ഹാസരസം തന്നെ വീണ്ടും തൊന്നി കഷ്ടമെന്നൊൎത്തു.

ന—എന്താണ ചെറുശ്ശെരി ഒന്നും മിണ്ടാത്തത— സകലസ്ത്രീകൾ
ക്കും എന്നെ ഭ്രമമില്ലെന്നാണൊ വിചാരം.

ചെ—ഇവിടുത്തെ കുറിച്ച ഞാൻ ഒന്നും വിചാരിച്ചിട്ടില്ല— ഞാൻ
സാധാരണ മനുഷ്യരുടെ കാൎയ്യമാണ പറഞ്ഞത.

ഇവര ഇത്രത്തൊളം സംസാരിക്കുമ്പൊഴക്ക കെശവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/247&oldid=193218" എന്ന താളിൽനിന്ന് ശേഖരിച്ചത്