താൾ:CiXIV270.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 പതിമൂന്നാം അദ്ധ്യായം.

ചെ—ഞാൻ പറഞ്ഞ മനസ്സിലാക്കാം— ഒരു സ്ത്രീസുഖം പുരുഷന
സാധിച്ചു എന്ന പറയെണമെങ്കിൽ ആ സ്ത്രീയെ പുരുഷൻ ര
മിപ്പിച്ച സുഖിപ്പിച്ചിട്ടവെണം— ഒരു സ്ത്രീയെ താൻ രമിപ്പിക്കു
ന്നതിൽ നിന്നും തന്നാൽ അവൾ രമിച്ച സുഖിക്കുന്നു എന്ന
അറിയുന്നതിൽനിന്നുമാണ പുരുഷന സുഖാനുഭവം ഉണ്ടാ
വെണ്ടത— അപ്രകാരം തന്നെ ഒരു പുരുഷനുമായി സുഖിച്ചു
എന്ന ഒരു സ്ത്രീപറയെണ്ടത ആ പുരുഷനെ സ്ത്രീ രമിപ്പിച്ച സു
ഖിപ്പിച്ചാൽ മാത്രമാണ— ൟ സുഖാനുഭവം അന്യൊന്യം സം
മ്പൂൎത്തിയായി ഉണ്ടാവണമെങ്കിൽ അന്യൊന്യം കലശലാ
യ അനുരാഗം ഉണ്ടായിരിക്കെണം— അങ്ങിനെയല്ലാതെ സ്ത്രീ
സുഖം സാധിക്കുവാൻ ഇച്ഛിക്കുന്നവൻ മൃഗപ്രായം. സാധി
ച്ചാൽ എന്തൊ അന്യൊന്യം ചില ഗൊഷ്ഠികൾ കാണിച്ചു
എന്ന മാത്രമെ പറഞ്ഞുകൂടു.

ന—ശിക്ഷ— ഇത മഹാ ദുൎഘടം തന്നെ— ഇങ്ങിനെ ആയാൽ വ
ളരെ സ്ത്രീകളുമായി സുഖിപ്പാൻ ഒരു പുരുഷനു സാധിക്കുകയി
ല്ല നിശ്ചയം.

ചെ—ശരി— സൂക്ഷ്മത്തിൽ ഒരു പുരുഷന ഒരുസ്ത്രീ— ഒരു സ്ത്രീക്ക ഒ
രു പുരുഷൻ— അങ്ങിനെയാണ സൃഷ്ടിസ്വഭാവെന വെച്ചിട്ടു
ള്ളത.

ന—ശ്രീകൃഷ്ണന എത്ര ഭാൎയ്യമാരുണ്ടായിരുന്നു.

ചെ—ഞാൻ അറിയില്ല.

ന—പതിനാറായിരത്തെട്ട ഭാൎയ്യമാരുണ്ടായിരുന്നു— ശ്രീകൃഷ്ണന്റെ
ബുദ്ധിക്ക രസികത്വമുണ്ടെന്നൊ ഇല്ലെന്നൊ ചെറുശ്ശെരി വി
ചാരിക്കുന്നത.

ചെ—പതിനാറായിരത്തെട്ട ഭാൎയ്യമാരുണ്ടായിരുന്നത ശരിയാ
ണെങ്കിലും ശ്രീകൃഷ്ണൻ നുമ്മളെ പൊലെ ഒരു മനുഷ്യനായിരു
ന്നുവെങ്കിലും അദ്ദെഹത്തിന്റെ ബുദ്ധിക്ക അശെഷം രസിക
ത്വമില്ലെന്നും അദ്ദെഹം വളരെ ഒരു വിടനായിരുന്നുവെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/246&oldid=193217" എന്ന താളിൽനിന്ന് ശേഖരിച്ചത്