താൾ:CiXIV270.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 221

ൽ നിന്ന എനിക്ക തൊന്നുന്നില്ല.

ന—എന്നാൽ ഒരു സ്ത്രീയെ കണ്ട ഭ്രമിച്ചാൽ രാവണൻ ചെയ്തെ
ടത്തൊളം എല്ലാം ചെയ്യാമെല്ലൊ.

ചെ—രാവണൻ അനുഭവിച്ചതപൊലെ ഉള്ള കഷ്ടങ്ങൾ അനു
ഭവിപ്പാൻ ഉറച്ചാലും രാവണനെ പൊലെ ശക്തി ഉണ്ടായാ
ലും അങ്ങിനെ ചെയ്യാം.

ന—ശരി— സമ്മതിച്ചു. എന്നാൽ ഒരു പുരുഷന ഒരു സ്ത്രീയെ ക
ണ്ട കലശലായ ഭ്രമം ഉണ്ടായി— ആ സ്ത്രീക്ക ആ പുരുഷനിൽ
അശെഷം ഭ്രമം ഉണ്ടായതുമില്ല— ഇങ്ങിനെ വന്നാൽ ആ പു
രുഷന്റെ ഭ്രമനിവൃത്തിക്ക എന്ത മാൎഗ്ഗമാണ ഉള്ളത.

ചെ—"ഭ്രമം" "ഭ്രമം" എന്ന ഇവിടുന്ന പറയുന്നതിന്റെ താല്പ
ൎയ്യം എനിക്ക നല്ലവണ്ണം മന്നസ്സിലായില്ലാ— "ആഗ്രഹം" എ
ന്നാണ ൟ വാക്കിന അൎത്ഥം ഉദ്ദെശിച്ചത എന്ന വരികിൽ,
സ്ത്രീക്ക ഇങ്ങട്ട ആഗ്രഹമില്ലെന്നറിഞ്ഞാൽ പുരുഷൻ ധൈൎയ്യ
ത്താൽ തനിക്ക അങ്ങട്ടുള്ള ആഗ്രഹത്തെജയിച്ച, ആ സ്ത്രീയുമാ
യുള്ള സുഖാനുഭവത്തിൽ ഉണ്ടാവുന്ന കാംക്ഷയെത്യജിക്കണം.

ന—എന്തിന കാംക്ഷ വിടുന്നു— കിട്ടുമൊ എന്ന പരീക്ഷിക്കണ്ടെ.

ചെ—കിട്ടുമൊ എന്നല്ല പരീക്ഷിക്കെണ്ടത— അനുരാഗമുണ്ടാവു
മൊ എന്നാണ പരീക്ഷിക്കെണ്ടത — ഉണ്ടാവുന്നില്ലെങ്കിൽ ഉ
പെക്ഷിച്ചാൽ മതി.

ന—ഇങ്ങട്ട ഭ്രമമില്ലെങ്കിലും സാദ്ധ്യമായാലൊ?

ചെ—അങ്ങിനെ സാധിപ്പാൻ ഇച്ഛിക്കുന്നവർ മൃഗ പ്രായം എ
ന്ന ഞാൻ പറഞ്ഞില്ലെ.

ന—ഇത ചെറുശ്ശെരി പറയുന്നത കുറെ വിഢ്ഢിത്വമാണെന്ന എ
നിക്ക തൊന്നുന്നു— പുരുഷന ഇഷ്ടപ്രകാരം ഒരു സ്ത്രീയെ സാ
ധിക്കുന്നുവെങ്കിൽ പിന്നെ ആ സ്ത്രീക്ക ആ പുരുഷനൊട ഇ
ങ്ങട്ട ഭ്രമം ഉണ്ടായിരുന്നുവൊ ഇല്ലയൊ എന്ന എന്തിന ചി
ന്തിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/245&oldid=193216" എന്ന താളിൽനിന്ന് ശേഖരിച്ചത്