താൾ:CiXIV270.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 പതിമൂന്നാം അദ്ധ്യായം.

നമ്പൂരി ഓടി എത്തി— "എനി മുകളിലെക്ക പൊവാം" എന്ന
പറഞ്ഞത കെട്ടപ്പൊൾ.

ന—വരട്ടെ— നില്ക്കു— എന്താണ ഇത്ര ബദ്ധപ്പാട— എന്റെ സമ
യം കൂടി നൊക്കണ്ടെ.

കെ—സമയമായിട്ട മതി.

കെശവൻനമ്പൂരി ഒന്നത്ഭുതപ്പെട്ടു— ഇതെന്തകഥാ— ഇദ്ദെ
ഹം ഒരു കമ്പക്കാരൻ തന്നെയാണ—ഇത്രയും വിചാരിപ്പാനെ എ
ടയായുള്ളു അപ്പൊഴക്ക.

ന—എന്നാൽ എനി പൊവുക—കറുത്തെടം വരണ്ട ഞാൻ മാത്രം
പൊവാം— ചെറുശ്ശെരി ഇവിടെ കിടന്ന ഉറങ്ങിക്കൊളു— എ
ന്നും പറഞ്ഞ നമ്പൂരിപ്പാട അതി ഘനഭാവത്തൊടു കൂടി തു
പ്പട്ട മുതലായത പുതച്ച ഇന്ദുലെഖയുടെ മാളികമുകളിൽ ക
യറി. ഇന്ദുലെഖ തലെ ദിവസത്തെപ്പൊലെ വിസ്താരത്തി
ന്ന കൂട്ടിൽ നിൎത്തിയ തടവകാരന്റെ ഭാവത്തൊടെ ചാരുപ
ടിയും പിടിച്ച നില്ക്കുന്നു—നമ്പൂരിപ്പാട പുറത്തളത്തിൽ കടന്ന
ഇന്ദുലെഖയെ കണ്ട— കണ്ട ക്ഷണത്തിൽ ൟ ഇളിഭ്യന്റെ
ധൈൎയ്യവും ഘനവും ആസകലം ഓടി ഒളിച്ചു — പല്ലിളിച്ചു"ശി
"വ—ശിവ—സുന്ദരിയായ നിന്റെ കൂടെ ഇരിക്കാതെ എനിക്ക
"ൟജന്മം സാധിക്കയില്ലാ— എന്ത മുഖം! എന്ത നിറം! എന്ത
"തലമുടി! എന്ത കണ്ണ! ശിവ—ശിവ—നാരായണ വലഞ്ഞു — വ
"ലഞ്ഞു! ഘനവും ഇല്ല എനിക്ക ധൈൎയ്യവും ഇല്ലാ— ദെവെ
"ന്ദ്രന മഹൎഷിയുടെ ഭാൎയ്യയെ കണ്ടപ്പൊൾ ഘനം എവിടെ
"പ്പൊയി— രാവണന രംഭയെ കണ്ടപ്പൊഴൊ" ഇങ്ങിനെ എ
ല്ലാം ഇന്ദുലെഖയെ കണ്ട ക്ഷണത്തിൽ നമ്പൂരിപ്പാട്ടിലെക്ക
തൊന്നി എങ്കിലും രണ്ട മൂന്ന നിമിഷം കസാലമെൽ ഇരുന്ന
ശെഷം ഒരു വിധമെല്ലാം ധൈൎയ്യം ഉറപ്പിച്ച പറയുന്നു.

ന‌—"ധീരൎക്ക പുല്ലും തരുണിമാരും സമം" എന്നുള്ള പ്രമാണം ഇ
ന്ദുലെഖ വായിച്ചിട്ടുണ്ടൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/248&oldid=193219" എന്ന താളിൽനിന്ന് ശേഖരിച്ചത്