താൾ:CiXIV270.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 191

റുശ്ശെരിയൊട പറഞ്ഞുവൊ.

ചെ—പഞ്ചു എന്തിന പറയുന്നു— അത ഉറച്ച കാൎയ്യമല്ലെ— അ
ങ്ങിനെയല്ലെ വരാൻ പാടുള്ളു.

ന—അങ്ങിനെ വരാൻ പാടുള്ളു— എങ്കിലും ഒരു ശങ്ക— ശങ്ക ഇല്ലെ
ന്നതന്നെ പറയാം.

ചെ—ശങ്കക്ക എന്ത കാരണം.

ന—എന്റെ ഒരു ഭ്രമം അത്രെ ഉള്ളു— ശങ്ക ഒന്നുംതന്നെ ഇല്ല.

ചെ—അത ശരി— ഇവിടുത്തെ ഭ്രമം— ശങ്കയില്ലാത്ത കാൎയ്യത്തി
ൽ ഒരു ഭ്രമം അത്രെ പറവാനുള്ളു.

ന—ഇന്ദുലെഖയുടെ കാൎയ്യം അങ്ങിനെ ഇരിക്കട്ടെ— ലക്ഷ്മിക്കുട്ടി
യുടെ അവസ്ഥ വിചാരിക്കൂ— കറുത്തെടത്തിന്റെ ഭാഗ്യം
നൊക്കൂ.

ചെ—അതാണ ഞാനും പറയാൻ വിചാരിക്കുന്നത— കറുത്തെ
ടത്തിന്റെ ഒരു ഭാഗ്യവിശെഷം വളരെത്തന്നെ.

ന—കറുത്തെടം വെളി കഴിച്ചിട്ടുണ്ടൊ.

ചെ—ഇല്ല.

ന— അസത്തിന്ന വെളി കഴിക്കരുതെ.

ചെ—ആ അസത്ത വെളി കഴിക്കില്ലെന്ന തൊന്നുന്നു.

ന—ലക്ഷ്മിക്കുട്ടിയുടെ അടുക്കെ പാടു കിടക്കുകയെ ഉള്ളു.

ചെ—അത്രെ ഉള്ളു.

ന—എന്നാൽ ലക്ഷ്മിക്കുട്ടിക്ക ഇയാളെ ലെശം ഭ്രമമില്ല— അത
ഞാൻ ക്ഷണെന നിശ്ചയിച്ചു.

ചെ—ഇവിടുത്തെ ബുദ്ധിവലിപ്പം അറിവുള്ള എന്നൊട ഇത്ര
പറയണൊ— ഞാൻ അത അപ്പൊൾതന്നെ മനസ്സിലാക്കിയി
രിക്കുന്നു— ഇവിടുത്തെ സ്വരൂപം കണ്ണിൻമുമ്പിൽവെച്ചുംകൊ
ണ്ട ഒരു സ്ത്രീക്ക തനിക്ക എത്ര ആസക്തിയുള്ള പുരുഷനായാ
ലും അവനെക്കണ്ടിട്ട ലെശംപൊലും അനുരാഗചെഷ്ടകൾ
ഉണ്ടാകയില്ലെന്ന എനിക്ക പൂൎണ്ണ ബൊദ്ധ്യമാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/215&oldid=193186" എന്ന താളിൽനിന്ന് ശേഖരിച്ചത്