താൾ:CiXIV270.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 പന്ത്രണ്ടാം അദ്ധ്യായം.

ങ്ങിനെവൎണ്ണിക്കുന്നത—തുമ്പില്ലാതെവാക്കപറയുന്നു ഇദ്ദെഹം.

കെ—വലിയാളുകളല്ലെ— അവൎക്ക എന്തും പറയാമെല്ലൊ.

പ—എന്തും പറഞ്ഞാൽ ചിലപ്പൊൾ എന്തും കെൾക്കെണ്ടിയും
വരും— എനിക്ക ഇതൊന്നും രസമായില്ല— ഇന്ദുലെഖ എന്ത
പറഞ്ഞു.

കെ—വിശെഷിച്ച ഒന്നും പറഞ്ഞില്ലാ.

പ—പിന്നെ മാളികയിൽ പൊയിട്ട നമ്പൂരിപ്പാട എന്തചെയ്തു.

കെ—വിശെഷിച്ച ഒന്നും ചെയ്തിട്ടില്ലാ—എനിക്ക ഊക്ക കഴിക്കാൻ
വൈകുന്നു— ഞാൻ ഊണ കഴിച്ച വന്നിട്ട എല്ലാം പറയാം—

പ—ഒന്നും പറയാനില്ല— ൟ കാൎയ്യം ൟ ജന്മം നടക്കുകയില്ലാ—
പിന്നെ എന്തിനാണ ൟ ഗൊഷ്ഠികൾ കാണിക്കുന്നത—എ
ന്ന പറഞ്ഞ പഞ്ചുമെനവൻ അകത്തെക്കും കെശവൻനമ്പൂ
രി കുളപ്പുരയിലെക്കും പൊയി.

പഞ്ചുമെനവനും കെശവൻനമ്പൂരിയും തമ്മിൽ മെൽകാ
ണിച്ച പ്രകാരം സംസാരിച്ചിരുന്നപ്പൊൾ നമ്പൂരിപ്പാടും ചെറു
ശ്ശെരിയും കൂടി കുളപ്പുരയിലെക്ക പൊകുംവഴി ചെറുതായി ഒരു
സംഭാഷണം ഉണ്ടായി.

ന—ചെറുശ്ശെരീ— എനിക്ക ഇന്ദുലെഖയെക്കാൾ ബൊധിച്ചത
അവളുടെ അമ്മയെയാണ— വാക്കസാമൎത്ഥ്യം കടുകട്ടി— ക
ണ്ടാലൊ— ചെറുശ്ശെരി കണ്ടില്ലെ.

ചെ—ഞാൻ കണ്ടു— നല്ല സൌന്ദൎയ്യമുണ്ടു. പ്രായംകൊണ്ടും ബ
ഹു യൊജ്യത.

ന—ഇന്ദുലെഖക്ക ഞാൻ യൊജ്യത ഇല്ലെന്നൊ?

ചെ—ഛെ! അത ഞാൻ പറയില്ലാ— ആ ഭാഗം ഇരിക്കട്ടെ — അ
ത സ്വന്തമായതല്ലെ കരസ്ഥമായല്ലൊ— പിന്നെ ഇന്ദുലെഖ
യൊജ്യത ഉണ്ടൊ ഇല്ലയൊ എന്ന നിശ്ചയിച്ചിട്ട എനി ആ
വശ്യമില്ലെല്ലൊ.

ന—ഇന്ദുലെഖയുടെ കാൎയ്യം തീൎച്ചയായൊ പഞ്ചു വല്ലതും ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/214&oldid=193185" എന്ന താളിൽനിന്ന് ശേഖരിച്ചത്