താൾ:CiXIV270.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

192 പന്ത്രണ്ടാം അദ്ധ്യായം.

ന—ലക്ഷ്മിക്കുട്ടി എന്നെക്കണ്ടിട്ട കുറച്ച ഭ്രമിച്ചിട്ടുണ്ട.

ചെ—അതിന എനിക്ക സംശയമില്ല.

ന—എന്നാൽ അതിനെന്ത വിദ്യ.

ചെ—ഏതിന.

ന—ആ ഭ്രമം നിവൃത്തിക്കാൻ.

ചെ—അതിന പലെ വിദ്യകളും ഇല്ലെ—എനി ലക്ഷ്മിക്കുട്ടിയെ
കാണെണ്ടന്ന വെച്ചെക്കണം.

ന—എന്ത കഥയാണ ചെറുശ്ശെരി പറയുന്നത— അങ്ങിനെ ഭ്രമം
മാറ്റുന്നതായാൽ ഇവിടെ നൊം ഇപ്പൊൾ വരണൊ.

ചെ—ഇവിടെ വന്നത ഇന്ദുലെഖയെ ഭ്രമിച്ചിട്ടല്ലെ.

ന—അതെ— വന്നതിന്റെ ശെഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.

ചെ—എന്നാൽ അമ്മയെയും മകളെയും ഒന്നായി ബാന്ധവി
ക്കാമെന്നൊ— അത വെടിപ്പുണ്ടൊ.

ന—ബാന്ധവം ഇന്ദുലെഖയെത്തന്നെ— എന്നാൽ—

ഇത്രത്തൊളം പറയുമ്പൊഴെക്ക കെശവൻ നമ്പൂരി കുള
പ്പുരയിൽ നമ്പൂരിപ്പാട്ടിലെ സമീപം എത്തി. പിന്നെ ഇതിനെ
ക്കുറിച്ച നമ്പൂരിപ്പാട ഒന്നും സംസാരിച്ചില്ലാ— ഊക്ക കഴിഞ്ഞ അ
മ്പലത്തിൻ തിരു മിറ്റത്ത ചന്ദ്രികയിൽ നിന്നു— നമ്പൂരിപ്പാട്ടി
ലെക്ക ലക്ഷ്മിക്കുട്ടിഅമ്മയുടെ ഓൎമ്മ വിട്ടു, മനസ്സിൽ കഠിനമായി
തറച്ചു പൊയിട്ടുള്ള വിചാരം തന്നെ സ്വഭാവെന വന്നു. ഇന്ദു
ലെഖയെപ്പൊലെ ഒരു സ്ത്രീയെ നമ്പൂരിപ്പാട കണ്ടിട്ടില്ലാ— തൽ
കാലം വെറെ ഓരൊ സ്ത്രീകളെ കാണുമ്പൊൾ ശുദ്ധ വിടനായ
ഇദ്ദെഹത്തിന്ന അതിലെല്ലാം ഭ്രമം ഉണ്ടായി എങ്കിലും സ്വസ്ഥ
മായി ചന്ദ്രികയിൽ നില്ക്കുമ്പൊൾ തരുണീ മണിയായ ഇന്ദുലെ
ഖയുടെ വിചാരം തന്നെയാണ ഉണ്ടായത. ഇന്ദുലെഖയെ വി
ചാരിച്ച വിചാരിച്ച ഗൊവിന്ദനെ വിളിച്ചു, രംഭയെ കണ്ടു ഭ്ര
മിച്ച സംഗതിയെപ്പറ്റി ശ്ലൊകം എഴുതിയ ഓല ഗൊവിന്ദൻ വ
ക്കൽ കൊടുത്തിട്ട—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/216&oldid=193187" എന്ന താളിൽനിന്ന് ശേഖരിച്ചത്