താൾ:CiXIV270.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 187

കെ—ആറ സംവത്സരമായി.

ന—എന്നിട്ടും കിടാങ്ങൾ ഉണ്ടായിട്ടില്ലാ അല്ലെ.

കെ—അതെ.

ന—കറുത്തെടത്തിന്റെ ഭാഗ്യം ഓൎത്തിട്ട എനിക്ക ബഹു അ
ത്ഭുതം തൊന്നുന്നു— ഇന്നാൾ ചെറുശ്ശെരി ഒരു ഷ്ലൊകം ചൊ
ല്ലി— അതിൽ ഒരാൾ മറ്റൊരാളുടെ ഭാൎയ്യയെക്കണ്ട അസൂയ
പ്പെട്ട മാതിരി പറയുന്നുണ്ട— ഷ്ലൊകം എനിക്ക തൊന്നുന്നി
ല്ലാ— ചെറുശ്ശെരിയെ ഇങ്ങട്ട വിളിക്കൂ.

കെശവൻ നമ്പൂരി ചെറുശ്ശെരിയെ വിളിക്കാൻ പൊയി—
ചെറുശ്ശെരി ഊക്ക കഴിക്കാൻ പുറപ്പെട്ടു നമ്പൂരിപ്പാട്ടിലെയും
കാത്തനിൽക്കുന്നു. കെശവൻ‌നമ്പൂരി ചെറുശ്ശെരിയെ വിളിച്ചു.

ചെ—എന്താണിത കഥ— നെരം ഏഴ മണിയായെല്ലൊ.

കെ—എന്റെ ചെറുശ്ശെരീ എന്റെ വിഢ്ഢിത്തം എന്തിന പറ
യുന്നു— അതിന്റെ അകത്തനിന്ന നമ്പൂരി ജന്മകാലം പുറ
ത്ത വരില്ലെന്ന തൊന്നുന്നു— ഞാൻ എന്ത ചെയ്യട്ടെ— എ
ന്റെ ഒരു ഗ്രഹപ്പിഴ എന്നെ പറവാനുള്ളു.

ചെ—ഇപ്പൊൾ എന്നെ എന്തിനാണ വിളിക്കുന്നത.

കെ—എന്തൊ ഒരു ശ്ലൊകം ചൊല്ലുവാനാണത്രെ— ബുദ്ധിമുട്ടു
തന്നെ

ചെ—ശിക്ഷ— ഇപ്പഴ എന്ത ശ്ലൊകമാണ ചൊല്ലുവാൻ ഉള്ളത—
ആട്ടെ ഞാൻ വരാം.

എന്നും പറഞ്ഞ ചെറുശ്ശെരി നമ്പൂരി കെശവൻ നമ്പൂരി
യൊടുകൂടി അകത്ത കടന്നു.

ന—ഇന്നാൾ ഒരു ദിവസം ചെറുശ്ശെരി ഒരു ഷ്ലൊകം ചൊല്ലിയി
ല്ലെ, ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാൎയ്യയെക്കണ്ട വ്യ
സനിച്ച പ്രകാരം— അതൊന്നു ചൊല്ലു.

ചെ—ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാൎയ്യയെക്കണ്ട വ്യ
സനിച്ചതൊ— എത ശ്ലൊകമാണ എനിക്ക ഓൎമ്മയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/211&oldid=193182" എന്ന താളിൽനിന്ന് ശേഖരിച്ചത്