താൾ:CiXIV270.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 പന്ത്രണ്ടാം അദ്ധ്യായം.

ന—ഛീ! അന്ധാളിക്കെണ്ടാ ഞാൻ പറയാം— ഒരു സ്ത്രീയുടെ മു
ഖം നൊക്കീട്ട ചന്ദ്രൻ ഉദിച്ചവന്നപ്പൊൾ ചന്ദ്രന ലജ്ജയി
ല്ലെന്നും പിന്നെ ആ സ്ത്രീയുടെ ഭൎത്താവിന്റെ മുമ്പാകെ നി
ല്ക്കുന്ന ഒരു അന്യപുരുഷനും ലജ്ജയില്ലെന്നും മറ്റും— അത
ചൊല്ലു.

ചെ—ചിറിച്ചുംകൊണ്ട ശ്ലൊകം ചൊല്ലുന്നു.

കിംബ്രൂമസ്തവ പൂൎണ്ണചന്ദ്ര മഹതീം നിൎല്ലജ്ജതാമീദൃശീം
യത്ത്വസ്യാമുഖ മണ്ഡലെ സതിഭവാ നപ്യുജ്ജിഹീതെ പു
രഃ ആവിസ്മൃത്യകിമെത ദുക്തമധുനാ യത്താദൃശീം സുന്ദ
രീം ഭുജ്ഞാനസ്യപുരൊ വയഞ്ചപുരുഷാ ഇത്യാസ്മഹെ നി
സ്ത്രപാഃ

ന—ശരി—ൟ ഷ്ലൊകംതന്നെ—ലക്ഷ്മിക്കുട്ടിക്ക വില്പത്തി ഉണ്ടൊ.

ല—രണ്ടമൂന്ന കാവ്യങ്ങൾ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട.

ന—ചെറുശ്ശെരി നല്ല വിദ്വാനാണ— ബഹു രസികനാണ— കറു
ത്തെടത്തിന വില്പത്തി ഗന്ധംകൂടി ഇല്ലാ— അത നെൎത്തെ
മനസ്സിലായി—ഒരു ഷ്ലൊകം ചൊല്ലാൻ വയ്യ എങ്കിലും മഹാ
ഭാഗ്യവാൻ.

കെ—എനിക്ക വില്പത്തി ഇല്ല—ഊക്ക കഴിക്കാൻ വഴുകി വളരെ
വഴുകി.

ന—എന്നാൽ എനി പുറപ്പെടാം—ഒൻപത മണിക്ക മകളുടെ പാ
ട്ടു കെൾക്കാൻ ഇങ്ങട്ട വരും— അപ്പൊൾ ലക്ഷ്മിക്കുട്ടിയെയും
കാണുമെല്ലൊ.

എന്ന പറഞ്ഞ പിന്നെയും ലക്ഷ്മിക്കുട്ടി അമ്മയുടെ മുഖ
ത്തെക്ക ആൎത്തിയൊടെ ഒന്ന നൊക്കി നമ്പൂരിപ്പാട പുറത്തെ
ക്ക കടന്നു— വഴിയെതന്നെ നമ്പൂരിമാരും കടന്നു. കുളത്തിലെ
ക്കായി പുറപ്പെട്ടു, നാലകെട്ടിൽനിന്ന പൂമുഖത്തെക്ക കടന്ന
പ്പൊൾ പഞ്ചുമെനവനെ കണ്ട.

ന—പഞ്ചു അതി ഭാഗ്യവാൻ‌തന്നെ— ഇന്ദുലെഖയെയും പഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/212&oldid=193183" എന്ന താളിൽനിന്ന് ശേഖരിച്ചത്