താൾ:CiXIV270.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 പന്ത്രണ്ടാം അദ്ധ്യായം.

ല്ലെ! അതിന സംശയമുണ്ടൊ— ആര ഭ്രമിക്കാതിരിക്കും സാ
ക്ഷാൽ ലക്ഷ്മീദെവി തന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരി
യൊ.

ല—ഒന്നാന്തരം തന്നെ.

ന—വെണമെങ്കിൽ എടുക്കാം.

ല—അതിന അസ്വാധീനം ഉണ്ടാവുമെന്ന വിചാരിച്ചിട്ടില്ലാ.

ന—ശരി—ശരി— വാക്കസാമൎത്ഥ്യം അതിശം—അതിശായി പറഞ്ഞ
വാക്ക— ഇങ്ങിനെ ഇരിക്കണം വാക്കസാമൎത്ഥ്യം. കറുത്തെട
ത്തിന്റെ ഭാഗ്യം— ഇന്ദുലെഖക്ക സൌന്ദൎയ്യം ഉണ്ടായത ആ
ശ്ചൎയ്യമല്ലാ— പക്ഷെ വാക്കസാമൎത്ഥ്യം ഇത്ര ഇല്ലാ— അത നി
ശ്ചയം. ഇന്ദുലെഖക്ക വയസ്സ എത്രയായി.

ല—പതിനെട്ടാമത്തെ വയസ്സാണ ഇത.

ന—എന്നാൽ പതിനെഴ വയസ്സിൽ പ്രസവിച്ചു അല്ലെ.

ല—അതെ.

ന—പിന്നെ കിടാങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന തൊന്നുന്നു.

ല—ഇല്ലാ.

ന—മുമ്പത്തെപ്പൊലെ മനസ്സിന്ന സുഖമുണ്ടായിരിക്കയില്ലാ.

ല—മനസ്സിന്ന സുഖക്കെട ഒന്നുമില്ല.

ന—രാജാവ നല്ല യൊഗ്യനായിരുന്നു അല്ലെ.

ല—നല്ല യൊഗ്യനായിരുന്നു.

ന—എന്താണ— കഷ്ടം! ഓരൊ സ്ത്രീകളുടെ യൊഗ്യതപൊലെ ഭ
ൎത്താവിനെയും പുരുഷന്റെ യൊഗ്യതപൊലെ ഭാൎയ്യയെയും
കിട്ടിക്കൊളാൻ പ്രയാസം— അന്യൊന്യം യൊഗ്യതയായി വര
ണം— അതാണ വിശെഷം— അങ്ങിനെയല്ലാതെ വന്നാൽ അ
ത മഹാ സങ്കടമാണ. എന്താ കറുത്തെടം ഒന്നും പറയാത്തത.

കെ—ഏഴ മണിയായി എന്ന തൊന്നുന്നു.

ന—ആയിട്ടില്ലാ— എത്ര കൊല്ലമായി കറുത്തെടം സംബന്ധമാ
യിട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/210&oldid=193181" എന്ന താളിൽനിന്ന് ശേഖരിച്ചത്