താൾ:CiXIV270.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 185

ന—ലക്ഷ്മിക്കുട്ടിക്ക വയസ്സ എത്രയായി.

ല—മുപ്പത്തഞ്ചാമത്തെ വയസ്സാണ ഇത.

ന—ചെറുപ്പംതന്നെ കറുത്തെടത്തിന്റെ ഭാഗ്യം— കറുത്തെടം
എങ്ങിനെ കടന്നുകൂടി ഇവിടെ.

കെശവൻ നമ്പൂരിക്ക നെഞ്ഞിടിപ്പ തുടങ്ങീ "ൟശ്വരാ
"എന്റെ ഭാൎയ്യയെ ൟ അസത്ത തട്ടിപ്പറിക്കുമൊ— ആവലാതി
"ഞാൻ തന്നെ ഉണ്ടാക്കിത്തീൎത്തുവെല്ലൊ— ഇന്ദുലെഖയെ ഇ
"ദ്ദെഹത്തിന്നു കിട്ടിയില്ലെങ്കിൽ എന്റെ ഭാൎയ്യയെ കൊണ്ട
"പൊയ്ക്കളയുമൊ— ഒരുസമയം പറ്റും എന്നതന്നെ തൊന്നുന്നു"
എന്നും മറ്റും ഉള്ള വിചാരം കെശവൻ നമ്പൂരിക്ക കലശലായി
തുടങ്ങി.

ന—ലക്ഷ്മിക്കുട്ടിക്ക മുമ്പെ സംബന്ധം കിളിമാനൂർ ഒരു രാജാ
വായിരുന്നു അല്ലെ.

ല—അതെ.

ന—പിന്നെയാണ കറുത്തെടത്തിന്ന ശുക്രദശ വന്നത അല്ലെ—
എന്താണ കറുത്തെടം ഒന്നും പറയാത്തത.

കെ—ഊക്ക കഴിക്കാൻ വൈകുന്നുവെല്ലൊ.

ന—വഴുകീട്ടില്ലാ— ഏഴ മണിക്ക കഴിച്ചാൽ മതി— എന്റെ വെ
ള്ളിച്ചെല്ലം ഇങ്ങട്ട കൊണ്ടുവരാൻ പറയൂ ഗൊവിന്ദനൊട.

ഗൊവിന്ദൻ വെള്ളിച്ചെല്ലം കൊണ്ടുവന്ന നമ്പൂരിപ്പാട്ടി
ലെ മുമ്പിൽ വെച്ചു.

ന—ലക്ഷ്മിക്കുട്ടിക്ക വെള്ളിച്ചെല്ലം ഒന്ന എടുത്ത നൊക്കാം.

ലക്ഷ്മിക്കുട്ടിഅമ്മ വെള്ളിച്ചെല്ലം എടുപ്പാൻ വന്നപ്പൊൾ
ലക്ഷ്മിക്കുട്ടി അമ്മയുടെ സ്വരൂപം വെളിച്ചത്ത നല്ലവണ്ണം ന
മ്പൂരിപ്പാട കണ്ടു.

ന—അത്ഭുതം— അത്ഭുതം— അതിശം— അതിശം തന്നെ! ആ
ശ്ചൎയ്യം തന്നെ! കറുത്തെടത്തിന്റെ ഭാഗ്യവിശെഷംതന്നെ—
അതി സുന്ദരീ! എന്താ കറുത്തെടം നന്ന ഭ്രമിച്ചിട്ടാണ അ


24*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/209&oldid=193180" എന്ന താളിൽനിന്ന് ശേഖരിച്ചത്