താൾ:CiXIV270.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 പന്ത്രണ്ടാം അദ്ധ്യായം.

ഭ്രമവും വിഷാദവും വളരെ വൎദ്ധിച്ചു.

ന—കറുത്തെടത്തിന്റെ ഭാഗ്യം— മഹാ ഭാഗ്യം— ഇന്ദുലെഖയെ
ക്കാൾ സുന്ദരി എന്ന പറയാൻ പാടില്ലെല്ലൊ— ലക്ഷ്മിക്കുട്ടി എ
ന്നാണ പെര— അല്ലെ.

ല—അതെ.

ന—ലക്ഷ്മീദെവിതന്നെ— ലക്ഷ്മീദെവി എന്നാണ എനി ഞാൻ
വിളിക്കാൻ ഭാവം—എന്താണ കറുത്തെടം ഒന്നും പറയാത്തത.

കെശവൻനമ്പൂരി എന്ത പറയാനാണ— കെശവൻനമ്പൂ
രിയുടെ കാൎയ്യം വളരെ പരിങ്ങലായി എന്നെ പറവാനുള്ളു. ൟ
ശനി തന്റെ കാൎയ്യം പൊക്കമാക്കുമൊ എന്നൊരു വിഷാദം ശു
ദ്ധാത്മാവായ ൟ കെശവൻനമ്പൂരിക്ക ഉണ്ടായി. ലക്ഷ്മിക്കുട്ടി
അമ്മയുടെ തന്റെടവും മിടുക്കും കെശവൻ നമ്പൂരി അറിഞ്ഞിട്ടു
ണ്ടായിരുന്നുവെങ്കിൽ ൟ വിഷാദം അദ്ദെഹത്തിന്ന ഒരിക്കലും
ഉണ്ടാവുന്നതല്ലായിരുന്നു— ൟ ശുദ്ധാത്മാവിന അതൊന്നും മ
നസ്സിലായിട്ടില്ലാ— എന്തചെയ്യും— വെറുതെ വിഷാദിച്ച തുടങ്ങി.

ന—സാക്ഷാൽ ലക്ഷ്മിദെവിതന്നെയാണ— എന്താ കറുത്തെടം—
കറുത്തെടം മഹാ ഭാഗ്യവാനാണ — ഇത്ര ഒക്കെ ദ്രവ്യസ്ഥനും ശ
ക്തനുംആയ എനിക്ക ഇത ഇതവരെ സാധിച്ചില്ലെല്ലൊ—
കറുത്തെടം മഹാ ഭാഗ്യവാൻ തന്നെ.

കെ—ഊക്ക കഴിക്കാൻ പൊവാറായി എന്ന തൊന്നുന്നു.

ന—ആയിട്ടില്ലാ— ലക്ഷ്മിക്കുട്ടീ ആ വിളക്ക അസാരം ഇങ്ങട്ട ഒ
ന്ന കാണിക്കൂ— ഞാൻ ഗഡിയാൾ ഒന്ന നൊക്കട്ടെ.

കെശവൻനമ്പൂരി വിളക്ക എടുത്ത കാണിച്ചു— നമ്പൂരിപ്പാ
ട്ടിലെക്ക ഇത അശെഷം രസിച്ചില്ലാ— ലക്ഷ്മിക്കുട്ടിഅമ്മ വിള
ക്ക എടുത്ത കാണിക്കണം എന്നായിരുന്നു ആഗ്രഹം— എങ്കിലും
ഒന്നും പറഞ്ഞില്ല. ഗഡിയാൾ നൊക്കി ആറര മണിയായിട്ടെ
ഉള്ളു എന്ന പറഞ്ഞ നമ്പൂരിപ്പാട പിന്നെയും സംസാരിക്കാൻ
തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/208&oldid=193179" എന്ന താളിൽനിന്ന് ശേഖരിച്ചത്