താൾ:CiXIV270.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 183

കെശവൻനമ്പൂരി വളരെ പരിഭ്രമത്തൊടുകൂടി ലക്ഷ്മിക്കു
ട്ടിഅമ്മയെ അന്വെഷിച്ച പൊയി— അമ്പലത്തിൽ തൊഴുത മ
ടങ്ങി വരുന്നതുകണ്ടു— ഒരു പച്ചചിറിയൊടുകൂടി അടുക്കെച്ചെന്നു.

കെ—കാണണം എന്ന പറഞ്ഞ അറയിൽ ഇരിക്കുന്നു— വെഗം
ഒന്ന അങ്ങട്ട ചെന്നാൽ വെണ്ടതില്ല.

ല—ശിക്ഷ— ഇപ്പൊൾ എന്റെ നെരെ തിരിഞ്ഞിരിക്കുന്നുവൊ.

കെ—അതൊന്നുമല്ല— ഇന്ദുലെഖയുടെ അമ്മയല്ലെ ഒന്ന കാണ
ണം എന്ന ഒരു താല്പൎയ്യം— അതുണ്ടാവുന്നതല്ലെ. നമ്പൂരി കാ
ണണം എന്ന ആവശ്യപ്പെട്ടതിൽ എന്താണ തെറ്റ.

ല—ഒന്നുമില്ലാ— അങ്ങിനെയാവട്ടെ മുമ്പിൽ എഴുന്നെള്ളാം— ഞാ
ൻ വരാം.

എന്നും പറഞ്ഞ ലക്ഷ്മിക്കുട്ടിഅമ്മ കെശവൻനമ്പൂരിയുടെ
പിന്നാലെ നടന്നു. അറയിൽ എത്താറായപ്പൊൾ അമ്മു ചിറി
ച്ചുംകൊണ്ട പൊവുന്നതും കണ്ടു— അറയുമ്മറത്ത ലക്ഷ്മിക്കുട്ടിഅ
മ്മ നിന്നു— കെശവൻനമ്പൂരി അകത്ത കടന്നു.

ന—എന്താണ വന്നില്ലെ.

കെ—വന്നു ഇവിടെ നില്ക്കുന്നുണ്ട.

ന—ഇങ്ങട്ട കടക്കാം— ധാരാളമായിട്ട ഇങ്ങട്ട കടക്കാമെല്ലൊ—
ഇന്ദുലെഖയെ ഞാൻ കണ്ടു ഇന്ദുലെഖയുടെ അമ്മയെയും കാ
ണണമെന്ന ആഗ്രഹം— ഇങ്ങട്ട കടക്കാം ഇങ്ങട്ട കടക്കാം.

ലക്ഷ്മിക്കുട്ടി അമ്മ അകത്ത കടന്ന വാതിലിന്റെ പിൻ
ഭാഗത്ത ശരീരം അല്പം മറച്ചനിന്നു.

ന—എന്താ കറുത്തെടം വിളക്ക വെക്കാത്തത വിളക്കകൊണ്ടു
വരാൻ പറയൂ.

വിളക്കകൊണ്ടുവന്നു വാതിലിന്റെ സമീപമായി വെക്കാ
ൻ പറഞ്ഞു— വെച്ചു. നമ്പൂരിപ്പാട നെരെയും തിരിഞ്ഞും ചാ
ഞ്ഞും നൊക്കി ലക്ഷ്മിക്കുട്ടിഅമ്മയുടെ സരൂപം സാമാന്യം ക
ണ്ടു. ഭ്രമിച്ചു— കലശലായി ഭ്രമിച്ചു. കെശവൻനമ്പൂരിയുടെ പരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/207&oldid=193178" എന്ന താളിൽനിന്ന് ശേഖരിച്ചത്