താൾ:CiXIV270.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 പന്ത്രണ്ടാം അദ്ധ്യായം.

കെ—ഞാൻ പൊയിട്ട വിളിച്ചുകൊണ്ടുവരാം.

എന്നപറഞ്ഞ കെശവൻനമ്പൂരി പുറത്തെക്ക പൊയി—പി
ന്നാലെ ദാസി അമ്മുവും പുറത്തെക്കകടക്കാൻ പൊവുമ്പൊൾ—

ന—അവിടെ നിക്കൂ— അവിടെ നിക്കൂ— ഒരു വിവരം ചൊദിക്ക
ട്ടെ— ഇന്ദുലെഖയുടെ വിഷളിയാണ അല്ലെ— രസികത്തിയാ
ണ നീ— നീ വിഷളിയായിരിക്കെണ്ടവളല്ലാ— നീ മഹാ സുന്ദരി
യാണ— പൊവാൻ വരട്ടെ— നിക്കൂ— നിക്കൂ.

അമ്മു—അടിയന മുകളിൽ പൊവാൻ വഴുകി.

ന—നിണക്ക സംബന്ധം ആരെങ്കിലും ഉണ്ടോ.

അ—ഇല്ലാ.

ന—കഷ്ടം— ൟ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്ത ൟ ഓ
മനയായ ദെഹത്തെ ദുഃഖിപ്പിച്ച കാലം കഴിക്കുന്നു ഇല്ലെ—
ഇങ്ങട്ട വരൂ— എന്താണ കയ്യിൽ മുറുക്കാനൊ.

അ—മുറുക്കാനല്ല— അടക്ക കഷണിച്ചതാണ.

ന—ഇന്ദുലെഖക്ക മുറുക്കുണ്ടൊ.

അ—ചിലപ്പൊൾ മുറുക്കാറുണ്ട.

ന—ഇന്ദുലെഖക്ക ആരെങ്കിലും ചുറ്റം ഉണ്ടൊ— സ്വകാൎയ്യമായി
ട്ട നീ എന്നൊട പറ.

അ—ചുറ്റമൊ.

ന—ഒളിസെവ— ഒളിസെവ.

അ—ഒളിസെവയൊ.

ന—രഹസ്യം— രഹസ്യം.

അ—അടിയൻ ഒന്നും അറിയില്ലാ.

ന—ഇന്ദുലെഖയെ ഞാൻ കൂട്ടിക്കൊണ്ട പൊവുമ്പൊൾ നീ കൂ
ടത്തന്നെ വരണം.

അ—വരാം.

എന്നും പറഞ്ഞ ചിറിച്ചുംകൊണ്ട അമ്മു അകത്തനിന്ന ക
ടന്നു പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/206&oldid=193177" എന്ന താളിൽനിന്ന് ശേഖരിച്ചത്