താൾ:CiXIV270.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 181

ചെ—അങ്ങിനെ തന്നെ.

നമ്പൂരിപ്പാടും കെശവൻനമ്പൂരിയുംകൂടി കെശവൻനമ്പൂ
രിയുടെ അറയിൽകടന്നുചെന്നു—ലക്ഷ്മിക്കുട്ടിഅമ്മയെ അറയിൽ
കണ്ടില്ല— ഇന്ദുലെഖയുടെ ദാസി അമ്മു അറയിൽനിന്ന അടക്ക
കഷണിച്ചുംകൊണ്ടിരിക്കുന്നു. ൟ അമ്മു എന്ന സ്ത്രീയും കണ്ടാൽ
നല്ല ശ്രീയുള്ള ഒരു സ്ത്രീയാണ— ഏകദെശം ഇരിപത്തഞ്ച വയ
സ്സ പ്രായമുണ്ട— കെവലം വീട്ടുപണി എടുക്കുന്ന ദാസികളുടെ കൂ
ട്ടത്തിൽ അല്ല—ഇന്ദുലെഖക്ക വളരെ താല്പൎയ്യമായിട്ടാണ— കാതി
ൽ ഒഴുക്കൻ മാതിരി തൊടകളും, കഴുത്തിൽ വെളുത്ത നൂലിന്മെ
ൽ ചുവന്ന കല്ലുവെച്ച ഒരു പൂത്താലിയും, എല്ലായ്പൊഴും വെളു
ത്ത വസ്ത്രവും ധരിച്ച നടക്കാനാണ ഇന്ദുലെഖയുടെ കല്പന. ഇ
ന്ദുലെഖയുമായുള്ള സഹവാസത്താൽ ഇവൾക്ക വൃത്തിഗുണം
വിശെഷവിധിയായി ഉണ്ടെന്ന ഞാൻ പറയെണ്ടതില്ലെല്ലൊ.
നമ്പൂരിപ്പാട അകത്ത കടന്ന ഉടനെ അമ്മുവെയാണ കണ്ടത—
ഇന്ദുലെഖയുടെ അമ്മയാണെന്ന കണ്ടപ്പൊൾ നിശ്ചയിച്ചു.

ന—ഇത്ര ചെറുപ്പമാണ കറുത്തെടത്തിന്റെ പരിഗ്രഹം— കറു
ത്തെടം മഹാ ഭാഗ്യവാൻ തന്നെ— ഇന്ദുലെഖയുടെ അമ്മയാ
ണഇത— ഇന്ദുലെഖയൊളംതന്നെ ചെറുപ്പമായി തൊന്നുന്നു.
ആശ്ചൎയ്യം! ഒരു പെങ്കിടാവാണെന്ന തൊന്നുന്നു— അത്ഭുതം!
എത്ര വയസ്സായി— ഇങ്ങട്ട തിരിഞ്ഞ നില്ക്കാം എന്തിനാണ ഒ
ളിച്ച നില്ക്കുന്നത— ലക്ഷ്മീ— ഇങ്ങട്ട അടുത്ത വരൂ— മകൾക്ക ഇ
ത്ര ലജ്ജ കണ്ടില്ലെല്ലൊ—കറുത്തെടത്തിനെ കണ്ടിട്ടായിരിക്കാം
ഇത്ര ലജ്ജാ— ഇങ്ങട്ട വരൂ.

കെ—ഇന്ദുലെഖയുടെ അമ്മയല്ലാ ഇവൾ— ഇന്ദുലെഖയുടെ ദാ
സിയാണ— ഇന്ദുലെഖയുടെ അമ്മ പുറത്തെങ്ങാൻ പൊയിരി
ക്കുന്നു.

ന—ഞാൻ അന്ധാളിച്ചു— എന്നാൽ കറുത്തെടം പൊയി വിളി
ച്ച കൊണ്ടുവരൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/205&oldid=193176" എന്ന താളിൽനിന്ന് ശേഖരിച്ചത്