താൾ:CiXIV270.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 പന്ത്രണ്ടാം അദ്ധ്യായം.

ൎയ്യം— അതിന്റെ പരിജ്ഞാനമില്ലാഞ്ഞാൽ അത്രെ ഉള്ളു— പ
ഞ്ചുവിന പരിജ്ഞാനം ഒട്ടും ഇല്ലയായിരിക്കും— പിന്നെ ഇന്ദു
ലെഖ എന്ത ചെയ്യും.

ഇ—അതെ— ശരി തന്നെ.

ന—ഇന്ദുലെഖക്ക ഇങ്കിരിയസ്സ നല്ലവണ്ണം അറിയാമൊ.

ഇ—കുറെ പഠിച്ചു.

ന—സായ്വന്മാരൊട സംസാരിക്കാമൊ.

ഇ—പഠിച്ചതിന്റെ അവസ്ഥാനുസാരം ആരൊടും സംസാരി
ക്കാം.

ന—ഇന്ദുലെഖയെ പണ്ട ഞാൻ ഇശ്ശി കെട്ടിട്ടുണ്ട— കണ്ടപ്പൊൾ
അതിലൊക്ക വിശെഷം— എന്റെ ഭാഗ്യംതന്നെ.

ഇ—എന്താണ ഭാഗ്യം— അറിഞ്ഞില്ലാ.

ന—ഇന്ദുലെഖയെ കണ്ടത തന്നെ ഭാഗ്യം.

ഇ—എന്താണ എന്നെ കാണുന്നതുകൊണ്ട ഒരു ഭാഗ്യം എന്ന ഞാ
നറിയുന്നില്ലാ.

ന—ഇത്ര പറഞ്ഞാൽ മനസ്സിലാവില്ലെ.

ഇ—പറഞ്ഞെടത്തൊളം മനസ്സിലായി—പറയാത്തത എങ്ങിനെ
മനസ്സിലാവും. ഇവിടുത്തെ ഭാഗ്യമെന്ന പറഞ്ഞത മനസ്സി
ലായി. എന്ത ഭാഗ്യമാണ ഇവിടെക്ക വരുന്നത എന്നാണ
ഞാൻ ചൊദിച്ചത— അതിന ഉത്തരം പറഞ്ഞില്ലാ— പറയാ
ത്തതകൊണ്ട ആ സംഗതി മനസ്സിലായതും ഇല്ലാ.

ന—അതൊക്കെ എന്റെ ഭാഗ്യം തന്നെ—എന്റെ ഭാഗ്യം തന്നെ—
ഇന്ദുലെഖയുടെ വാക്ക സാമൎത്ഥ്യം കെമം തന്നെ — എന്നെ ഒ
ന്ന ചെണ്ട കൊട്ടിക്കണമെന്നാണ ഭാവമെന്ന തൊന്നുന്നു.

ഇ—ഇവിടെ ചെണ്ടയില്ലാ—ഇവിടുന്ന ചെണ്ടകൊട്ടി കെൾക്കെ
ണമെന്ന എനിക്ക താല്പൎയ്യവുമില്ലാ.

ന—ഇന്ദുലെഖ ബഹു രസികത്തിയാണ— ഇങ്ങിനെയിരിക്കണ്ടെ
വാക്കസാമൎത്ഥ്യം—എന്നെ മുമ്പ കെട്ട പരിചയമുണ്ടായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/196&oldid=193167" എന്ന താളിൽനിന്ന് ശേഖരിച്ചത്