താൾ:CiXIV270.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 171

ന—ഇന്ദുലെഖക്ക കളിഭാന്തുണ്ടൊ.

ഇ—എന്ത ഭ്രാന്ത?

ന—കളി ഭ്രാന്ത— കഥകളി ഭ്രാന്ത.

ഇ—എനിക്ക ഒരു വകയായും ഭ്രാന്ത ഇതവരെ ഒന്നും ഉണ്ടായി
ട്ടില്ല.

ന—എനിക്ക നല്ല ഭ്രാന്താണ— കലശലാണ ഭ്രാന്ത.

ഇ—(ചിറിച്ചുംകൊണ്ട) ശരിതന്നെ സംശയമില്ല.

ന—എന്താ ഇന്ദുലെഖ ൟ വിവരം മുമ്പ കെട്ടിട്ടുണ്ടൊ.

ഇ—ഇല്ല— ഇപ്പൊളറിഞ്ഞു.

ന—ഞാൻ പറഞ്ഞറിഞ്ഞു— അല്ലെ.

ഇ—അതെ— ഇവിടുത്തെ വാക്കുകളെക്കൊണ്ട നിശ്ചയിച്ചു.

ന—ഇന്നലെ മനക്കൽ കളി ഉണ്ടായിരുന്നു— രാമന്റെ ദശാസ്യ
ൻ ബഹു വിശെഷം തന്നെ— ഇന്ദുലെഖ രാമനെ കെട്ടിട്ടു
ണ്ടൊ രാമൻ, രാമൻ; ശൂദ്രര രാമപ്പണിക്കര എന്ന പറയും—
വലിയ ഉൗറ്റക്കാരനാണ. രംഗശ്രീ കലശല—മെയ്യും അങ്ങി
നെ തന്നെ— ഇന്ദുലെഖക്ക എനി ദിവസംപ്രതി കളികാണാം—
എനിക്ക നല്ല ഭ്രാന്താണ. ഇശ്ശി മിക്കവാറും ദിവസം കളി ഉ
ണ്ടാവാറുണ്ട— ഇന്നലെ ഒരു സ്ത്രീ വെഷവും കണ്ടു— ഇയ്യടെ ഒ
ന്നും ഇങ്ങിനെ കണ്ടിട്ടില്ല— രാഘവൻ, രാഘവൻ എന്ന ഒരു
ചെക്കൻ— രാഘവനെ ഇന്ദുലെഖ അറിയുമൊ— അവൻ മു
ഖം മിനുക്കിയാൽ ഇന്ദുലെഖയുടെ മുഖംപൊലെ തന്നെ— അ
ങ്ങിനെ തന്നെ. ഒരു ഭെദവുമില്ല— ഇവിടെ കളി കൂടക്കൂട ഉ
ണ്ടാവാറുണ്ടൊ.

ഇ—ഇല്ലാ.

ന—എത്ര കൊല്ലമായി ഇന്ദുലെഖ കഥകളി കണ്ടിട്ട.

ഇ—നാലഞ്ച കൊല്ലമായി എന്ന തൊന്നുന്നു.

ന—ശിവ— ശിവ— നാലഞ്ച കൊല്ലമൊ— ഇത്ര സമ്പത്തുള്ള ൟ
വീട്ടിൽ കഥകളി കഴിഞ്ഞിട്ട നാലഞ്ച കൊല്ലമൊ? ആശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/195&oldid=193166" എന്ന താളിൽനിന്ന് ശേഖരിച്ചത്