താൾ:CiXIV270.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 173

ഇ—ഇല്ലാ.

ന—കെട്ടിട്ടെ ഇല്ലെ.

ഇ—ഇല്ലാ.

ന—എന്റെ ഒരു വൎത്തമാനവും അറിയില്ലെ.

ഇ—ഇല്ലാ.

ന—അപ്പൊൾ ഞാൻ വരുന്ന വൎത്തമാനവും അറിഞ്ഞിട്ടില്ലെ.

ഇ—വരുന്നുണ്ടെന്ന ഇവിടെ ആരൊ ഇന്നലെയൊ മറ്റൊ പ
റഞ്ഞ കെട്ടു.

ന—അപ്പൊൾ എന്റെ വൎത്തമാനം ഇന്ദുലെഖ ആരൊടും അ
ന്വെഷിച്ചില്ലെ.

ഇ—ഇല്ലാ.

ന—അതെന്ത.

ഇ—ഒന്നും ഉണ്ടായിട്ടല്ല— അന്വെഷിച്ചില്ലാ— അത്രെയുള്ളു.

ന—ഞാൻ വന്ന കാൎയ്യം എന്താണെന്ന മനസ്സിലായിരിക്കുമെ
ല്ലൊ.

ഇ—ഇല്ലാ— മനസ്സിലായിട്ടില്ല.

ന—എന്ത— അതും മനസ്സിലായിട്ടില്ലെ.

ഇ—ഇല്ല.

ന—ഞാൻ ഇന്ദുലെഖയെ കാണാനായിട്ടതന്നെയാണ വന്നത.

ഇ—ശരി— അങ്ങിനെയായിരിക്കും.

ന—മനവക സകലകാൎയ്യവിചാരവും ഞാൻതന്നെയാണ.

എന്ന പറഞ്ഞ നെരം നൊക്കാൻ എന്ന ഭാവിച്ച പൊൻ
ഗഡിയാൾ മടിയിൽനിന്ന എടുത്ത തുറന്ന നൊക്കി— അഞ്ച മ
ണിയായി എന്ന പറഞ്ഞു.

ഇ—ഓ— എന്നാൽ സന്ധ്യാവന്ദനത്തിന സമയമായിരിക്കും.

ന—ഹെ— അതിനൊന്നും സമയമായിട്ടില്ലാ— ൟ ഗഡിയാൾ
ഒന്ന നൊക്കെണമൊ.

എന്ന പറഞ്ഞ ഗഡിയാളും മാല ചങ്ങലയും കഴുത്തിലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/197&oldid=193168" എന്ന താളിൽനിന്ന് ശേഖരിച്ചത്