താൾ:CiXIV270.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 പന്ത്രണ്ടാം അദ്ധ്യായം.

എന്നാലും ഞാൻ ചൊല്ലിയ ഷ്ലൊകം ബഹു ബഹു വിശെഷമായിരു
ന്നു— എന്തൊ അന്ധാളിച്ചു— നൊക്കട്ടെ.

"ആസ്താംപിയൂഷഭാവഃ സുമതിഗരജരളാ ഇതിപ്രസിദ്ധഃ"

ഇ—(ചിറിച്ചുംകൊണ്ട) ബുദ്ധിമുട്ടണ്ടാ—ശ്ലൊകം പിനെ ഓൎമ്മയാ
ക്കീട്ട ചൊല്ലാമെല്ലൊ.

ന—ഛീ! അത പൊര— ഞാൻ ഒന്നാമത ഇന്ദുലെഖയൊട ചൊ
ല്ലിയ ഷ്ലൊകം മുഴുവനാക്കാഞ്ഞാൽ പൊരാ— നൊക്കട്ടെ.

"ആസ്താംപിയൂഷഭാവഃ സുമതി ഗരജരളാ ഇതി പ്രസിദ്ധഃ"

ഓ— ഹൊ— തൊന്നി തൊന്നി—

"തല്ലാഭൊ പായഖിന്നാ പിചഗരളഹരൊ ഹെതുരുല്ലാസ
ഭാവഃ"

എനിയത്തെ രണ്ട പാദം, അശെഷം തൊന്നുന്നില്ലാ— മുമ്പ
തന്നെ തൊന്നുന്നില്ലാ— വിചാരിച്ചിട്ട ഫലമില്ലാ.

"ആസ്താം പിയൂഷ ഭാവഃ"

ഓ— പിന്നെയും മറന്നുവൊ— ഇത വലിയ വിഷമം. ഓ— ഹൊ—
ഇല്ല, തൊന്നി.

"ആസ്താംപിയൂഷഭാവഃ സുമതി ഗരജരളാ ഇതി പ്രസി
"ദ്ധഃ തല്ലാഭൊ പായഖിന്നാ പിചഗരളഹരൊ ഹെതുരു
"ല്ലാസഭാവഃ"

ഇത്രത്തൊളം ചൊല്ലി പിന്നെ അശെഷം തൊന്നുന്നില്ലെ
ന്ന പറഞ്ഞുംകൊണ്ട നമ്പൂരിപ്പാട എഴുനീറ്റ കറുത്തെടത്തിനെ
വിളിക്കാൻ കൊണിവാതുക്കൽ പൊയി "കറുത്തെടം കറുത്തെ
ടം" എന്ന ഉറക്കെ വിളിച്ചു. കെശവൻനമ്പൂരി ഹാജരായി കൊ
ണിച്ചുവട്ടിൽ സമീപം നില്ക്കുന്നുണ്ടായിരുന്നു— ഓടി എത്തി.

ന—കറുത്തെടം ചെറുശ്ശെരിയുടെ അടുക്കെ പൊയി "ആ
സ്താം" എന്ന ഷ്ലൊകം മുഴുവനും ഒരു ഓലയിൽ എഴുതിച്ച ഇ
ങ്ങട്ട കൊണ്ടുവരൂ— വെഗം വെണം.

കെശവൻ നമ്പൂരി ഓടിപ്പൊയി— ചെറുശ്ശെരി നാലകെട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/192&oldid=193163" എന്ന താളിൽനിന്ന് ശേഖരിച്ചത്