താൾ:CiXIV270.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 167

ഇ—ഇത മഹാ കഷ്ടം! ഞാൻ മനവക കാൎയ്യങ്ങൾക്ക ഇത്ര വി
രൊധിയൊ— ഇതിന എന്താണ സംഗതി.

ന—ഇന്നലെ ചെറുശ്ശെരി ഒരു ഷ്ലൊകം ചൊല്ലി— അത ഇന്ദു
ലെഖയൊട ചൊല്ലണം എന്ന എനിക്കൊരാഗ്രഹ -ം ഇന്ദു
ലെഖക്ക സംസ്കൃതത്തിൽ വില്പത്തി അല്ല ഇങ്കിരിയസ്സ പഠി
പ്പാണ ഉള്ളത എന്ന കെട്ടു— സംസ്കൃതഷ്ലൊകം ചൊല്ലിയാൽ
അൎത്ഥംമ നസ്സിലാവുമൊ.

ഇ—നല്ലവണ്ണം മനസ്സിലാവാൻ പ്രയാസം.

ന—കുറെ വായിച്ച വില്പത്തിയായിരുന്നു വെണ്ടത.

ഇ—ശരി.

ന—ഞാൻ ഒരു ഷ്ലൊകം ചൊല്ലാം— അത്ഥം മനസ്സിലാവുമൊ
എന്ന നൊക്കൂ— മനസ്സിലായില്ലെങ്കിൽ ഞാൻ പറഞ്ഞതരാം.

ഇ—അൎത്ഥം മനസ്സിലാവുന്ന കാൎയ്യം സംശയം.

ന—എന്നാൽ ഞാൻ പറഞ്ഞതരാം.

ഇ—അങ്ങിനെയാവട്ടെ.

നമ്പൂരിപ്പാട ഒരു ശ്ലൊകം ചൊല്ലാൻ വിചാരിച്ചു—ശ്ലൊകം
ഒന്ന രണ്ടെ തൊന്നുകയുള്ളു. വില്പത്തി ലെശമില്ലാത്തതിനാൽ
മഹാ അബദ്ധമായിട്ടാണ തൊന്നുന്നത തന്നെ ചൊല്ലുമാറ—തൊ
ന്നുന്നതിൽതന്നെ ചില പദങ്ങളും പാദങ്ങളും എടക്കിടെ മറ
ന്നുപൊവും— പിന്നെയും തൊന്നും— ഇങ്ങനെയാണ സ്ഥിതി.
ശ്ലൊകം ചൊല്ലുവാൻ നിശ്ചയിച്ച നമ്പൂരിപ്പാട കുറെ വിചാരി
ച്ചു. ഒരു ശ്ലൊകം പകുതി തൊന്നി— അത ചൊല്ലുന്നു.

"ആസ്താംപിയൂഷഭാവഃ സുമതിഗരജരള ഹാരീ പ്രസിദ്ധഃ"

പിന്നെ എന്താണ— തൊന്നുന്നില്ല. ചെറുശ്ശെരിയെ അറി
യുമൊ? അറിയും എന്ന അയാൾ പറഞ്ഞു— അയാൾ എന്റെ
കൂടത്തന്നെയാണ— എനിക്ക വെണ്ടപ്പൊൾ ഒക്കെ അയാളാണ
ഷ്ലൊകം ചൊല്ലാറ—എനിക്ക ഇത ഓൎമ്മവെക്കാനും മറ്റും മഹാ
അസിഖ്യം— പിന്നെ കാൎയ്യങ്ങളുടെ തിരക്കിൽ എന്ത ഷ്ലൊകം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/191&oldid=193162" എന്ന താളിൽനിന്ന് ശേഖരിച്ചത്