താൾ:CiXIV270.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 169

ൽ ഒരു കസാലമെൽ ഇരിക്കുന്നത കണ്ടു— അപ്പൊഴെക്ക കെശ
വൻ നമ്പൂതിരി "ആസ്താം" എന്ന പദം മറന്നിരിക്കുന്നു.

കെ—ചെറുശ്ശെരി ഒരുശ്ലൊകം എഴുതിത്തരാൻ പറഞ്ഞു നമ്പൂരി.
അത വെഗം എഴുതിത്തരൂ— ഓലയും എഴുത്താണിയും ഇതാ—
എന്താണ ശ്ലൊകം? എന്തൊ— ഓ— അന്ധാളിച്ചു— വരട്ടെ, ശ
രി— ശരി— ഓൎമ്മയായി— ശ്ലൊകത്തിന്റെ ആദ്യം ആസീൽ എ
ന്നാണ— വെഗം എഴുതിത്തരൂ.

ചെറുശ്ശെരി വെഗം ഓലവാങ്ങി—

"ആസീദ്ദശരഥൊനാമ സൂൎയ്യവംശെഥ പാൎത്ഥിവഃ ഭാൎയ്യാ
സ്തിസ്രൊപി ലബ്ധ്വാസൌ താസുലഭെ ന സന്തതിം"

എന്ന ക്ലൊകം എഴുതി കൊടുത്തു.

കെശവൻനമ്പൂരി ഓലയും കൊണ്ട മുകളിലെക്ക ഓടിച്ചെ
ന്നു. നമ്പൂരിപ്പാട്ടിലെക്ക കണ്ണട വെക്കാതെ ഒരക്ഷരം വായിച്ചു
കൂടാ. എന്നാൽ ഇന്ദുലെഖയുടെ മുമ്പാകെ കണ്ണടവെക്കുന്നത ത
ന്റെ യൌവനത്തെക്കുറിച്ച ഇന്ദുലെഖയുടെ അഭിപ്രായത്തിന്ന
ഹാനിയായി വന്നാലൊ എന്ന വിചാരിച്ച താൻ ഓല വാങ്ങാ
തെ കെശവൻ നമ്പൂരിയൊടു തനെ വായിക്കാൻ പറഞ്ഞു— കെ
ശവൻ നമ്പൂരിക്കും കണ്ണട കൂടാതെ നല്ലവണ്ണം വായിച്ചുകൂട എ
ങ്കിലും കല്പനപ്രകാരം തപ്പിത്തപ്പി വായിച്ചു തുടങ്ങി.

കെ—ആസീ—ദ്ദശ—രഥൊ—നാമസൂ— ൎയ്യവംശെ—ഥപാൎത്ഥിവഃ—

ഇത്രത്തൊളം വായിക്കുമ്പൊഴക്ക ഇന്ദുലെഖ വല്ലാതെ ചി
റിച്ചു തുടങ്ങി.

ന—ഛീ! അബദ്ധം— കറുത്തെടത്തിന്ന വില്പത്തി ലെശം ഇ
ല്ലെന്ന തൊന്നുന്നു— ഇതല്ല ഷ്ലൊകം— ആദ്യത്തെ പാദം എ
നിക്കറിയാം— എഴുതിക്കൊള്ളു— എന്ന പറഞ്ഞ കെശവൻ ന
മ്പൂരിയെക്കൊണ്ട താൻ മുമ്പ ചൊല്ലിയ പ്രകാരം എഴുതിച്ചു—
ഓലയുംകൊണ്ട കെശവൻനമ്പൂരി ചെറുശ്ശെരി നമ്പൂരിയുടെ
അടുക്കെ രണ്ടാമതും ചെന്നു.


22*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/193&oldid=193164" എന്ന താളിൽനിന്ന് ശേഖരിച്ചത്