താൾ:CiXIV270.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ. xiii

പരിജ്ഞാനം എനിക്ക ഉണ്ടെങ്കിലും പലെ സംസ്കൃതവാക്കുകളും
മലയാളഭാഷയിൽ നൊം മലയാളികൾ സംസാരിച്ച വരുമ്പൊ
ൾ ഉപയൊഗിക്കുന്ന മാതിരിയിലാണ ൟ പുസ്തകത്തിൽ സാ
ധാരണയായി ഞാൻ ഉപയൊഗിച്ചിട്ടുള്ളത. ദൃഷ്ടാന്തം "വ്യുല്പ
ത്തി" എന്ന ശരിയായി സംസ്കൃതത്തിൽ ഉച്ചരിക്കെണ്ട പദത്തെ
"വില്പത്തി" എന്നാണ സാധാരണ നൊം പറയാറ. അത ആ
സാധാരണ മാതിരിയിൽ തന്നെയാണ ൟ പുസ്തകത്തിൽ എഴു
തിയിരിക്കുന്നത. ഇതപൊലെ പലെ വാക്കുകളെയും കാണാം.
"പടു" "ധൃതഗതി" "ധൃതഗതിക്കാരൻ" "യൊഗ്യമായ സഭ"
ൟ വക പലെ പദങ്ങളും സമാസങ്ങളും സംസ്കൃതസിദ്ധമായ മാ
തിരിയിൽ അല്ല. മലയാളത്തൊട ചെൎത്ത പറയുമ്പൊൾ ഉച്ച
രിക്കുന്നതും അൎത്ഥം ഗ്രഹിക്കുന്നതും. അതുകൊണ്ട സാധാരണ മ
ലയാളഭാഷ സംസാരിക്കുമ്പൊൾ ൟ വക വാക്കുകളെ ഉച്ചരി
ക്കുന്ന പ്രകാരംതന്നെയാകുന്നു ൟ പുസ്തകത്തിൽ ഉപയൊഗിച്ചി
രിക്കുന്നത എന്ന മുൻകൂട്ടി എന്റെ വായനക്കാരെ ഗ്രഹിപ്പിപ്പാ
ൻ ഞാൻ ആഗ്രഹിക്കുന്നു. ഇത കൂടാതെ കൎത്തൃകൎമ്മക്രിയകളെ
യും അകൎമ്മക സകൎമ്മക ക്രിയാപദങ്ങളെയും സാധാരണ സം
സാരിക്കുമ്പൊൾ ഉപയൊഗിക്കുന്ന മാതിരിയിൽ തന്നെയാണ
ൟ പുസ്തകത്തിൽ പലെടങ്ങളിലും ഉപയൊഗിച്ച വന്നിരിക്കുന്ന
ത എന്നുംകൂടി ഞാൻ ഇവിടെ പ്രസ്താവിക്കുന്നു. മലയാള വാച
കങ്ങൾ മലയാളികൾ സംസാരിക്കുന്ന മാതിരി വിട്ട സംസ്കൃത ഗ
ദ്യങ്ങളുടെ സ്വഭാവത്തിൽ പരിശുദ്ധമാക്കി എഴുതുവാൻ ഞാൻ
ശ്രമിച്ചിട്ടില്ല.

ഇംക്ലീഷ അറിയുന്ന എന്റെ വായനക്കാര ഈ പുസ്തകം
വായിക്കുന്നതിന്ന മുമ്പ ഇതിനെപറ്റി ഞാൻ ഡബ്ലിയൂ- ഡ്യൂമ
ൎഗ്ഗ സായ്പ അവർകൾക്ക ഇംഗ്ലീഷിൽ എഴുതിട്ടുള്ള ഒരു ചെറിയ
കത്ത ഇതൊന്നിച്ച. അച്ചടിപ്പിച്ചിട്ടുള്ളതകൂടി വായിപ്പാൻ അ
പെക്ഷ. ൟ പുസ്തകത്തിൽ അടങ്ങിയ ചില സംഗതികളെപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/19&oldid=192989" എന്ന താളിൽനിന്ന് ശേഖരിച്ചത്