താൾ:CiXIV270.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xii അവതാരികാ.

മകന്റെ ചിത്രം, ചില വ്യാളമുഖ ചിത്രം, ശ്രീകൃഷ്ണൻ സാധാ
രണ രണ്ടകാൽ ഉള്ളവൎക്ക നില്ക്കാൻ ഒരു വിധവും പാടില്ലാത്ത
വിധം കാൽ പിണച്ചവെച്ച ഓടക്കുഴൽ ഊതുന്ന മാതിരി കാ
ണിക്കുന്ന ചിത്രം, ആയിരം ഫണമുള്ള അനന്തന്റെ ചിത്രം, വ
ലിയ രാക്ഷസന്മാരുടെ ചിത്രം ഇതകളെ നിഴലും വെളിച്ചവും
നിമ്നൊന്നത സ്വഭാവങ്ങളും സ്ഫുരിക്കപ്പെടാത്ത മാതിരിയിൽ രൂ
ക്ഷങ്ങളായ ചായങ്ങൾ കൊണ്ട എഴുതിയത കണ്ട രസിച്ച ആ
വക എഴുത്തകാൎക്ക പലെ വിധ സമ്മാനങ്ങൾ കൊടുത്തുവന്നി
രുന്ന പലൎക്കും ഇപ്പൊൾ അതകളിൽ വിരക്തിവന്ന മനുഷ്യ
ന്റെയൊ മൃഗത്തിന്റെയൊ വെറെ വസ്തുക്കളുടെയൊ സാധാ
രണ സ്വഭാവങ്ങൾ കാണിക്കുന്ന എണ്ണച്ചായ ചിത്രം, വെള്ളച്ചാ
യ ചിത്രം ഇതകളെ കുറിച്ച കൌതുകപ്പെട്ട എത്രണ്ട സൃഷ്ടിസ്വ
ഭാവങ്ങൾക്ക ചിത്രങ്ങൾ ഒത്തുവരുന്നുവൊ അത്രണ്ട ആ ചിത്ര
കൎത്താക്കമ്മാരെ ബഹുമാനിച്ച വരുന്നത കാണുന്നില്ലയൊ. അ
ത പ്രകാരം തന്നെ കഥകൾ സ്വാഭാവികമായി ഉണ്ടാവാൻ പാ
ടുള്ള വൃത്താന്തങ്ങളെ കൊണ്ട തന്നെ ഭംഗിയായി ചമച്ചാൽ കാ
ലക്രമെണ ആ വക കഥകളെ അസംഭവ്യ സംഗതികളെക്കൊ
ണ്ട ചമക്കപ്പെട്ട പഴയ കഥകളെക്കാൾ രുചിക്കുമെന്നാകുന്നു.

എന്നാൽ ഞാൻ എഴുതിയ ൟ കഥ ഭംഗിയായിട്ടുണ്ടെന്ന
ലെശംപൊലും എനിക്ക വിശ്വാസമില്ല. അങ്ങിനെ ഒരു വിശ്വാ
സം എനിക്ക വന്നിട്ടുണ്ടെന്ന മെൽ പറഞ്ഞ സംഗതികളാൽ
എന്റെ വായനക്കാൎക്ക തൊന്നുന്നുണ്ടെങ്കിൽ അത് എനിക്ക പ
രമ സങ്കടമാണ. ഈ മാതിരി കഥകൾ ഭംഗിയായി എഴുതുവാ
ൻ യൊഗ്യതയുള്ളവർ ശ്രദ്ധവെച്ച എഴുതിയാൽ വായിപ്പാൻ
ആളുകൾക്ക രുചി ഉണ്ടാവുമെന്നാണ ഞാൻ പറയുന്നതിന്റെ
സാരം.

ൟ പുസ്തകം എഴുതീട്ടുള്ളത ഞാൻ വീട്ടൽ സാധാരണ
സംസാരിക്കുന്ന മലയാള ഭാഷയിൽ ആകുന്നു. അല്പം സംസ്കൃത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/18&oldid=192988" എന്ന താളിൽനിന്ന് ശേഖരിച്ചത്