താൾ:CiXIV270.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 165

നിശ്ചഞ്ചലനായി നിന്നു "ഇങ്ങിനെ സൌന്ദൎയ്യംഇതവരെ ക
"ണ്ടിട്ടില്ല— എന്റെ മഹാ ഭാഗ്യംതന്നെ— എന്നെ ഇവൾ കാമി
"ക്കാതിരിക്കില്ലാ— എനിക്ക അന്യ സ്ത്രീ ഗമനം എനി ഇല്ലാ— ഇ
"ന്ദുലഖയെ ഒഴിച്ച ഞാൻ ഒരു സ്ത്രീയെയും സ്മരിക്കുക കൂടി ഇ
"ല്ലാ— അതിന രണ്ട പക്ഷമില്ലാ" ഇങ്ങിനെയാണ ഇന്ദുലെഖ
യുടെ സ്വരൂപം കണ്ട സുബൊധം വന്ന പിന്നെ സംഭാഷണം
തുടങ്ങുന്നതിന മുമ്പിൽ നമ്പൂരിപ്പാട്ടിലെ മനസ്സിൽ വിചാരി
ച്ചതും നിശ്ചയിച്ച ഉറച്ചതും.

ഇന്ദുലെഖ യാതൊരു ഭാവഭെദവും കൂടാതെ നമ്പൂരിപ്പാ
ട്ടിലെ മുഖത്ത നൊക്കിക്കൊണ്ടു നിന്നു— തുറിച്ച നൊക്കിക്കൊ
ണ്ട നിന്നു എന്ന പറയാൻ പാടില്ലാ— തുറിച്ച നൊക്കാൻ ഇന്ദു
ലെഖക്ക അറിഞ്ഞുകൂടാ. കെശവൻനമ്പൂരി ഉടനെ ഒരു കസാ
ല നീക്കിവെച്ച അതിന്മെൽ നമ്പൂരിപ്പാട്ടിലെ ഇരുത്തി താഴ
ത്തിറങ്ങി. നമ്പൂരിപ്പാട കസാലമെൽ ഇരുന്ന പിന്നെയും ഇന്ദു
ലെഖയുടെ മുഖത്തതന്നെ കണ്ണ പറിക്കാതെ നൊക്കി— ഇന്ദുലെ
ഖയും നൊക്കിക്കൊണ്ട തന്നെ നിന്നു— ഒടുവിൽ.

ന—ഞാൻ വന്നപ്പൊൾ താഴെ ഉണ്ടായിരുന്നു— ഇല്ലെ, കണ്ടത
പൊലെ തൊന്നി—എന്ന പറഞ്ഞ കവിൾത്തടം കവിഞ്ഞ
നീണ്ടിട്ട ഒരു മന്ദഹാസം ചെയ്തു.

ഇ—ഞാൻ അപ്പൊൾ താഴത്തില്ല.

"ഞാൻ" എന്ന പറഞ്ഞപ്പൊൾ നമ്പൂരിപ്പാട ഒന്ന ഞെ
ട്ടി ഒരു നായരസ്ത്രീ തന്നൊട അങ്ങിനെ ഇതുവരെ പഠഞ്ഞിട്ടി
ല്ലാ. പക്ഷെ ൟ സ്തൊഭങ്ങളൊന്നും ക്ഷണികനെരവും നിന്നി
ല്ലാ— ഇന്ദുലെഖയുടെ സൌന്ദൎയ്യം കണ്ട നമ്പൂരി വലഞ്ഞ മറ്റു
ള്ള സകല അഭിമാനവും മറന്നുപൊയിരിക്കുന്നു.

ന—താഴത്ത വന്നതെ ഇല്ലെ.

ഇ—വന്നതെ ഇല്ലാ.

ന—അതെന്തെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/189&oldid=193160" എന്ന താളിൽനിന്ന് ശേഖരിച്ചത്