താൾ:CiXIV270.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 പന്ത്രണ്ടാം അദ്ധ്യായം.

നമ്പൂരിപ്പാടെ കണ്ട സംസാരിച്ച ആ വിവരത്തെക്കുറിച്ചു
കൂടി നെരമ്പൊക്കായി പലതും മാധവന എഴുതാമെന്ന ഇന്ദുലെ
ഖ നിശ്ചയിച്ച പകുതി എഴുതിയ കത്തും മറ്റും എഴുത്തപെട്ടി
യിൽ ഇട്ട പൂട്ടി— പൂട്ടിയ ഉടനെ പുറത്തളത്തിൽവന്ന ഒരു പരീ
ക്ഷക്ക ഒരു ക്ലാസ്സിലെ കുട്ടി എഴുനീറ്റ നില്ക്കുമ്പൊലെ പുറത്ത
ളത്തിലെ ഒരു ചാരുപടിയും പിടിച്ച അവിടെ നിന്നു. കെശവ
ൻനമ്പൂരി ഉടനെ താഴത്ത വന്ന "മുകളിലെക്ക പൊവാം" എ
ന്ന പറഞ്ഞു— നമ്പൂരിപ്പാട എഴുനീറ്റ നടന്നു. തെക്കെ അകാ
യിലൊളം പഞ്ചുമെനൊനും പൊയി— പിന്നെ അയാൾ മടങ്ങി—
അപ്പൊൾ:

കെ—ഇന്ദുലെഖക്ക ആചാരം പറവാനുംമറ്റും അറിഞ്ഞുകൂടാ
എന്ന പറഞ്ഞു.

ന— ഇത്ര ഒക്ക ഇങ്കിരിയസ്സുംമറ്റുംപഠിച്ചിട്ട ഇത പഠിച്ചില്ലെ—എ
ന്നൊട മെഘദന്തൻസായ്വകൂടി ആചാരം പറയും— ഇരിക്ക
ട്ടെ എന്റെ ഭാൎയ്യയായാൽ ഞാൻ അതൊക്കെ പഠിപ്പിക്കും—
ഇപ്പൊൾ എങ്ങിനെയെങ്കിലും പറയട്ടെ.

കെ—ശരി— അതതന്നെ വെണ്ടത— ഇവിടുത്തെ ബുദ്ധിവലിപ്പം
വളരെ തന്നെ.

ന—എന്റെ ഭാൎയ്യയായ നിമിഷം ഞാൻ മാതിരി സകലവും മാ
റ്റും.

ഇങ്ങിനെ പറഞ്ഞു കൊണ്ട പൊൻകുമിഴമെതിയടിയും ഇ
ട്ട കൊണിയിന്മെൽ കടാ— പടാ— എന്ന ശബ്ദിപ്പിച്ചും കൊണ്ട
കൊണി കയറി പുറത്തളത്തിലെക്ക കടന്നപ്പൊൾ ചാരുപടിയും
പിടിച്ച നില്ക്കുന്ന തരുണീരത്നമായ ഇന്ദുലെഖയെക്കണ്ടു— ആദ്യം
ഒരു മിന്നൽപിണർ കണ്ണിലടിച്ചപൊലെ തൊന്നി— കണ്ണ മിഴി
ച്ച പിന്നെയും നൊക്കി— അതി സുന്ദരിയായ ഇന്ദുലെഖയുടെ
ആപാദചൂഡം നിൎവ്വികാരനായി ഒന്ന നൊക്കി— നമ്പൂരിപ്പാട
ഭൂമിച്ചു വലഞ്ഞു കുഴഞ്ഞു പൊയി— ഒന്ന രണ്ട നിമിഷ നെരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/188&oldid=193159" എന്ന താളിൽനിന്ന് ശേഖരിച്ചത്