താൾ:CiXIV270.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

166 പന്ത്രണ്ടാം അദ്ധ്യായം

ഇ—ഒന്നും ഉണ്ടായിട്ടല്ലാ.

ന—ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവിശാൽ പുറ
പ്പെടാൻ തരമായില്ലാ— ആ വിവരത്തിന്ന എഴുത്തയച്ചു— എ
ഴുത്ത കണ്ടില്ലെ.

ഇ—ഞാൻ കണ്ടിട്ടില്ലാ.

ന—കറുത്തെടം കാണിച്ചില്ലെ.

ഇ—നമ്പൂരി എന്നെ കാണിച്ചിട്ടില്ലാ.

ന—കറുത്തെടം മഹാ വിഢ്ഢി തന്നെ— അന്ന ഞാൻ പുറപ്പെട്ടദി
വസം ഒരു ഏലമല കരാറകാരൻ മക്കഷാമൻസായ്വ വന്നിരു
ന്നു— എമ്പതിനായിരം ഉറുപ്പികക്ക മല കരാർ കൊടുത്തു—
ആ തിരക്കിനാലാണ അന്ന വരാഞ്ഞത— ഇന്ദുലെഖയെ കാ
ണാൻ വഴുകിക്കൊണ്ടിരുന്നു— പലരും പറഞ്ഞ കെട്ടിട്ടുണ്ട—കെ
ട്ട നല്ല പരിചയം ഉണ്ട— ഇന്ദുലെഖ കറുത്തെടത്തിന്ന അമ്മ
ക്ക ബാന്ധവം ആയതിന മുമ്പുണ്ടായ മകളായിരിക്കും.

ഇ—ആരുടെ മകൾ കറുത്തെടത്ത നമ്പൂരിയുടെയൊ— അല്ലാ—
ഞാൻ നമ്പൂരിയുടെ മകളല്ലാ രാമവൎമ്മരാജാവിന്റെ മകളാ
ണ.

ന—അതെ അതെ— അതാണ ഞാൻ പറഞ്ഞത.

ഇ—എന്നാൽ ശരി.

നമ്പൂരിപ്പാട എനി താൻ എന്താണ പറയെണ്ടത— തനി
ക്ക പറയെണ്ട സംഗതി ഒന്നുണ്ടായിരുന്നു— അത എങ്ങിനെയാ
ണ പറയെണ്ടത എന്ന കുറെ നിരൂപിച്ചിട്ട.

ന—ഇന്ദുലെഖയുടെ സൌന്ദൎയ്യത്തെക്കുറിച്ച കെട്ട കെട്ട എനി
ക്ക നിവൃത്തിയില്ലാതെയായി.

ഇ—എന്റെ സൌന്ദൎയ്യംകൊണ്ട ഇവിടെക്ക എന്താണ നിവൃ
ത്തിയില്ലാതെ ആയത എന്ന എനിക്ക മനസ്സിലായില്ലാ.

ന—ഇന്ദുലെഖയുടെ വൎത്തമാനം കെട്ട കെട്ട മനവക കാൎയ്യങ്ങ
ൾ യാതൊന്നും ഞാൻ നൊക്കാതെയായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/190&oldid=193161" എന്ന താളിൽനിന്ന് ശേഖരിച്ചത്