താൾ:CiXIV270.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പന്ത്രണ്ടാം അദ്ധ്യായം.

നമ്പൂരിപ്പാടും ഇന്ദുലെഖയുമായി ഒന്നാമത
ഉണ്ടായ സംഭാഷണം.

നമ്പൂരിപ്പാട കുളിയും ഉൗണും കഴിഞ്ഞ ഉടനെ കെശവ
ൻനമ്പൂരി പഞ്ചുമെനവൻ തന്നൊട അറിയിപ്പാൻ പറഞ്ഞ വി
വരം അറിയിച്ചു — പറയുമ്പൊൾ ചെറുശ്ശെരിനമ്പൂരിയും കൂട ഉ
ണ്ടായിരുന്നു — തനിക്ക വന്ന ചിറി അടക്കിക്കൊണ്ട കെശവൻ
നമ്പൂരിയുടെ വാക്ക അവസാനിച്ച ഉടനെ പറയുന്നു.

ചെറുശ്ശെരിനമ്പൂരി—അങ്ങിനെതന്നെയാണ വെണ്ടത— "കവി
താ വനിതാ ചൈവ സ്വയമെവാഗതാ വരാ" എന്നാണ പ്ര
മാണം — പിന്നെ ഇന്ദുലെഖ വരുമൊ എന്നുള്ളതിന്ന എനിക്ക
അണുമാത്രവും സംശയമില്ലാ.

കെശവൻനമ്പൂരി—അതിൽ രണ്ട പക്ഷമില്ലാ— എനി അങ്ങൊ
ട്ട ഒന്ന എറങ്ങുന്നതാണ നല്ലത എന്ന തൊന്നുന്നു — നെരം നാ
ലമണിയായിട്ടെ ഉള്ളൂ.

നമ്പൂരിരിപ്പാട—ഓ— പൊവുകാ— ചെറുശ്ശെരീ ഞാൻ കുപ്പായം ഇ
ട്ടുകളയാം — നെൎത്തെത്തെ കുപ്പായം എനിക്ക വളരെ ചെൎച്ച
തൊന്നി — വെയിലത്ത പല്ലക്കിൽനിന്ന ഇറങ്ങിയപ്പൊൾ ബ
ഹു പ്രഭ എനിക്കതന്നെ തൊന്നി.

ചെ—അതിന എന്തസംശയം — വാരക്ക തൊണ്ണൂറ്റഞ്ച ഉറപ്പിക
വിലയുള്ള പൊൻനീരാളമല്ലെ — ആ കുപ്പായംതന്നെ ഇടണം.

കുപ്പായവും തൊപ്പിയും തുപ്പട്ടയും മൊതിരങ്ങളും സ്വൎണ്ണ
ക്കുമിഴമെതിയടിയും മറ്റും ഇട്ടുംകൊണ്ട നമ്പൂരിപ്പാട ചെറുശ്ശെ
രിയൊടും കെശവൻനമ്പൂരിയൊടും ഭൃത്യവൎഗ്ഗങ്ങളൊടും വഴിയി
ൽ അവിടവിടെനിന്നചെൎന്ന ആളുകളൊടും കൂടി പൂവരങ്ങത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/186&oldid=193157" എന്ന താളിൽനിന്ന് ശേഖരിച്ചത്