താൾ:CiXIV270.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം. 163

പൂമുഖത്തിന്റെ മുമ്പിലായി. ഉടനെ പഞ്ചുമെനൊൻ എറങ്ങി
വന്ന നമ്പൂരിപ്പാട്ടിലെ കൂട്ടിക്കൊണ്ട നാലകത്തെക്ക പൊയി ഒ
രു വലിയ കസാലമെൽ ഇരുത്തി പഞ്ചപുച്ഛമടക്കി നിന്നു.

നമ്പൂരിപ്പാട—ഇന്ദുലെഖയുടെ മാളിക ഇതൊട തൊട്ടിട്ടതന്നെ
യൊ.

പഞ്ചുമെനവൻ—റാൻ — അതെ, ൟ തെക്കെ അകത്തെ പടി
ഞ്ഞാറെ വാതിലിൽകൂടി എറങ്ങിയാൽ ആ മാളികയാണ.

എന്നാൽ ആ മാളികയിലെക്ക എഴുന്നെള്ളാം എന്നും കെ
ശവൻനമ്പൂരി എവിടെ എന്നും പഞ്ചുമെനൊൻ പറയുമ്പൊഴ
ക്ക കെശവൻനമ്പൂരി പുറത്തനിന്ന ഓടി വന്ന, ഞാൻ ഇന്ദുലെ
ഖയെ ഒന്ന അറിയിച്ച വന്നകളയാമെന്ന പറഞ്ഞ ഓടി മാളിക
യിലെക്ക ചെന്നു. അപ്പൊൾ ഇന്ദുലെഖ ഒരു എഴുത്ത എഴുതി
ക്കൊണ്ടിരുന്നു— നമ്പൂരിയെ കണ്ടപ്പൊൾ കലശലായ ഉപദ്രവ
ഭാവത്തൊടെ എഴുത്ത അവിടെ നിൎത്തി എഴനീറ്റനിന്നു "എ
ന്താണ എഴുനെള്ളിയത" എന്ന ചൊദിച്ചു.

കെ—ഉൗണ കഴിഞ്ഞു വന്നു— ഇന്ദുലെഖയെ കാണെണമെന്ന
ആവശ്യപ്പെട്ടു, വലിയച്ഛനും അദ്ദെഹവും ചുവട്ടിൽ ഉണ്ട—
വരാൻ പറയട്ടെ.

ഇന്ദുലെഖ—വന്നൊട്ടെ.

കെ—അദ്ദെഹം വലിയ നമ്പൂരിപ്പാടാണ— ഇന്ദുലെഖക്ക സം
സാരിക്കെണ്ട മാതിരിയൊക്ക അറിയാമല്ലൊ.

ഇ—എനിക്ക സംസാരിക്കെണ്ട മാതിരി അശെഷവും അറിഞ്ഞു
കൂടാ. ഒരക്ഷരവും അറിഞ്ഞുകൂടാ— പക്ഷെ വരണ്ട അതാണ
നല്ലത.

കെ—ഛി! വരണ്ടെ—ഇന്ദുലെഖക്ക മനസ്സപൊലെ പറഞ്ഞൊളു.

ഇ—അത തന്നെയാണ ഭാവിച്ചിരിക്കുന്നത.

കെശവൻനമ്പൂരി നമ്പൂരിപ്പാട്ടിലെ വിളിക്കാൻ താഴത്തി
റങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/187&oldid=193158" എന്ന താളിൽനിന്ന് ശേഖരിച്ചത്