താൾ:CiXIV270.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 പതിനൊന്നാം അദ്ധ്യായം.

രിച്ചതിൽ ഒരാൾ കുളിപ്പാനും മറ്റെവൻ അവന്റെ വീട്ടിലെ
ക്കും പൊയി.

പൂവരങ്ങിൽവെച്ചതന്നെ നമ്പൂരിപ്പാട്ടിലെക്കുറിച്ച പലരും
പല വിധവും സംസാരിച്ചു— മദിരാശിയിൽനിന്ന കത്ത കിട്ടിയ
ശെഷം ഇന്ദുലെഖക്ക വളരെ സന്തൊഷവും ഉത്സാഹവും ഉണ്ടാ
യി എന്ന മുമ്പ പറഞ്ഞിട്ടുണ്ടെല്ലൊ— ൟ സന്തൊഷത്തിന്റെ
യും ഉത്സാഹത്തിന്റെയും കാരണം അറിയാത്ത ചില ഭൃത്യന്മാ
രും ദാസികളും മറ്റും ഇന്ദുലെഖയുടെ ഉത്സാഹവും സന്തൊഷ
വും നമ്പൂരിപ്പാട വന്നതിനാലുണ്ടായതാണെന്ന നിശ്ചയിച്ചു—
കുഞ്ഞിക്കുട്ടിഅമ്മയുടെ ദാസി പാറു മുകളിൽ എന്തൊ ആവശ്യ
ത്തിന്ന പൊയിരുന്നു— അപ്പൊൾ ഇന്ദുലെ
ഖയെക്കണ്ടു— ഇന്ദുലെഖ ചിറിച്ചുംകൊണ്ട—

എന്താ പാറു— നിന്റെ സംബന്ധക്കാരൻ വരാറില്ലെ ഇ
യ്യിടെ.

പാറു—അയാള ആറെഴ മാസമായി കളത്തിൽതന്നെയാണ താ
മസം— അവിടെ വെറെയൊരു സംബന്തം വെച്ചിട്ടുണ്ടൊ
ൽ—കണ്ടര നായര പറഞ്ഞു.

ഇന്ദുലെഖാ—ആട്ടെ നിണക്ക വെറെ ഒരാളെ സംബന്ധം ആ
കട്ടെ.

പാറു—എനിക്ക ആരും വെണ്ടാ— എന്റെ കഴുത്തിലത്തെ താ
ലി മുറിഞ്ഞ കിടക്കുന്നു അമ്മെ— നാല മാസമായിട്ട ഞാൻ ക
ഴുത്തിൽ ഒന്നും കെട്ടാറില്ലാ— വലിയമ്മയൊട ഞാൻ വളരെ
പറഞ്ഞു. എന്ത ചെയ്തിട്ടും നന്നാക്കിച്ചു തരുന്നില്ലാ— ഞാൻ
എന്ത ചെയ്യും.

ദാസിയുടെ ൟ സങ്കടം കെട്ടപ്പൊൾ ഇന്ദുലെഖ തന്റെ
ഒരു പെട്ടി തുറന്ന അതിൽനിന്ന ഒരു എട്ട പത്ത ഉറുപ്പിക വി
ലക്ക പൊരുന്ന ഒരു താലി എടുത്ത ഒരു ചരടിന്മെൽ കൊൎത്ത
പാറുവിന്റെ വക്കൽ കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/180&oldid=193151" എന്ന താളിൽനിന്ന് ശേഖരിച്ചത്