താൾ:CiXIV270.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം. 155

ഐ നമ്പൂരിപ്പാടിന്റെ ഇല്ലപ്പെരൊടു പറ്റി—കുറെ മുമ്പ
കളിച്ചപൊവുമ്പൊൾ ഞാൻ അടുത്ത കണ്ടു— മൂക്ക കാണാ
നെ ഇല്ല— മുഖം ഒരു കലം കമിഴ്ത്തിയ മാതിരി— ഛീ! ഇന്ദുലെ
ഖക്ക ഇങ്ങിനെ യൊഗം വന്നുവെല്ലൊ— ഇയാളുടെ പണവും
പുല്ലും എനിക്ക സമമാണ. ആ ഗൊവിന്ദങ്കുട്ടിമെനവനെ
പൊലെ ഞാൻ ഇന്ദുലെഖയുടെ അമ്മാമൻ ആയിരുന്നുവെ
ങ്കിൽ ഞാൻ അവളെ ഒരിക്കലും ൟ വസൂരിക്ക കൊടുക്കുക
യില്ല.

ഇന്ദുലെഖക്ക മനസ്സാണെങ്കിലൊ.

എന്നാൽ നിവൃത്തിയില്ല—ഇന്ദുലെഖക്ക മനസ്സുണ്ടാവിമൊ.
പഞ്ചുമെനവന്റെ നിൎബ്ബന്ധത്തിന്മെലാണ ഇത നടക്കുന്ന
ത എന്നും കെട്ടു.

ആ പഞ്ചുമെനവന എനിയും ചാവരുതെ—എന്തിന ആ
പൂവള്ളിവീട്ടിൽ ഉള്ള സകല മനുഷ്യരെയും ചീത്ത പറഞ്ഞ
ഉപദ്രവിച്ചുംകൊണ്ട കിടക്കുന്നു—കഷ്ടം! ഇന്ദുലെഖക്ക ഇങ്ങി
നെ ഒരു വിരൂപൻ വന്നു ചെൎന്നുവല്ലൊ.

നിശ്ചയിക്കാറയില്ലെടൊ— ഇന്ദുലെഖ സമ്മതിക്കുമൊ—
എന്താണ നിശ്ചയം— ഒരു സമയം സമ്മതിച്ചില്ലെങ്കിലൊ.

പഞ്ചുമെനവൻ തല്ലി പുറത്താക്കും— മാധവങ്കുട്ടി ഇവി
ടെ ഇല്ലാ— പിന്നെ ഇന്ദുലെഖക്ക ൟ ജന്മം നമ്പൂരിപ്പാട്ടിലെ സ
മ്മതമല്ലാതെ വരികയില്ലാ— ഇത്ര ദ്രവ്യസ്ഥനായിട്ട ൟ രാജ്യത്ത
ആരുമില്ലത്രെ. വലിയ ആഢ്യനുമാണ— പിന്നെ എന്ത വെണം,
മാധവൻ ഇപ്പൊഴും ഇസ്കൂളിൽ പഠിക്കുന്ന കുട്ടിയല്ലെ.

മാധവനും ഇന്ദുലെഖയുമായി വളരെ സെവയായിട്ടാണെ
ന്ന ഞാൻ കെട്ടിട്ടുണ്ട.

അതൊന്നും എനി കാണുകയില്ലാ— മാധവന ശുക്രദശ ഉ
ണ്ടായിരുന്നുവെങ്കിൽ അത കഴുഞ്ഞു—നിശ്ചയം—സംശയമില്ല.

എന്ത കഴുവെങ്കിലും ആവട്ടെ—എന്ന പറഞ്ഞൟസംസാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/179&oldid=193150" എന്ന താളിൽനിന്ന് ശേഖരിച്ചത്