താൾ:CiXIV270.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അധ്യായം. 157

ഇന്ദുലെഖാ—ഇതാ ഈ താലി കെട്ടിക്കൊള്ളൂ— താലി ഇല്ലാഞ്ഞി
ട്ട സങ്കടപ്പെടെണ്ടാ.

പാറു സന്തൊഷംകൊണ്ട കരഞ്ഞു പൊയി— താലിയും വാ
ങ്ങി ഉടനെ താഴത്തിറങ്ങി വന്ന ശെഷം എല്ലാവരൊടും തനി
ക്കു കിട്ടിയ സമ്മാനത്തിന്റെ വൎത്തമാനം അതി ഘൊഷമായി
പറഞ്ഞ തുടങ്ങി. കുഞ്ഞിക്കുട്ടി അമ്മ പാറുവെ വിളിച്ചപ്പൊൾ
പാറു പുതിയ ഒരു താലി കെട്ടിയത കണ്ടു.

കുഞ്ഞിക്കുട്ടി അമ്മ— നിണക്ക ൟ താലി എവിടുന്ന കിട്ടി.

പാറു—ഞാൻ മുകളിൽ പൊയപ്പൊൾ ചെറിയമ്മ തന്നതാണ.

കുഞ്ഞിക്കുട്ടി അമ്മ—ഇന്ദുലെഖയൊ.

പാറു—അതെ.

കുഞ്ഞിക്കുട്ടിഅമ്മ—എന്താ ഇന്ദുലെഖക്ക വളരെ സന്തൊഷമു
ണ്ടൊ ഇന്ന— എങ്ങിനെ ഇരിക്കുന്നു ഭാവം.

പാറു— ബഹു സന്തൊഷം—സന്തൊഷമില്ലാതെയിരിക്കുമൊ വലി
യമ്മെ—ഇങ്ങനത്തെതമ്പുരാൻ സംബന്തത്തിന്നവരുമ്പൊൾ.

ഇങ്ങിനെ ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾ ഇന്ദു
ലെഖയെ ഒന്ന കണ്ടകളയാം എന്ന നിശ്ചയിച്ച ശങ്കരശാസ്ത്രിക
ൾ ഇന്ദുലെഖയുടെ മാളികയിന്മെൽ പൊവാൻ ഭാവിച്ച പൂവര
ങ്ങിൽ നാലക്കെട്ടിൽ കയറി വരുന്നത കുഞ്ഞിക്കുട്ടി അമ്മ കണ്ടു—
ശാസ്ത്രികളെ വിളിച്ചു.

കുഞ്ഞിക്കുട്ടിഅമ്മ— ശാസ്ത്രികൾ എന്താണ ഇപ്പൊൾ വന്നത.

ശാസ്ത്രികൾ—വിശെഷിച്ച ഒന്നുമില്ലാ— ഇന്ദുലെഖയെ ഒന്ന കാ
ണണമെന്ന വെച്ച വന്നതാണ.

ൟ ശാസ്ത്രികൾ മാധവന്റെ വലിയ ഇഷ്ടനാണെന്ന
കുഞ്ഞിക്കുട്ടി അമ്മ അറിയും.

കുഞ്ഞിക്കുട്ടിഅമ്മ—ഇപ്പൊൾ അങ്ങട പൊണ്ടാ— നമ്പൂരിപ്പാടും
മറ്റും അമറെത്ത കഴിഞ്ഞ എഴുന്നെള്ളാറായി— അമ്പലത്തി
ലെക്കതന്നെ പൊവുന്നതാണ നല്ലത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/181&oldid=193152" എന്ന താളിൽനിന്ന് ശേഖരിച്ചത്