താൾ:CiXIV270.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം. 153

ൾ ഇന്ദുലെഖയുടെ ഇഷ്ടനാണ. ഏ—ശാസ്ത്രികളെ പകൽ ഒ
റങ്ങുകയാണ— ഒറങ്ങരുത എണീക്കൂ.

ശാസ്ത്രികൾ കണ്ണടച്ച ഉറങ്ങും പൊലെ കിടന്നിരുന്നു— എ
മ്പ്രാന്തിരിയുടെ വിളികൊണ്ട നിവൃത്തി ഇല്ലാതെ ആയപ്പൊൾ
എണീട്ട കുത്തിരുന്നു.

എമ്പ്രാൻ—ഇന്ദുലെഖക്ക സംബന്ധം ഇന്നു തന്നെയൊ.

ശങ്കരശാസ്ത്രികൾ—ഞാൻ ഒരു സംബന്ധവും അറിയില്ലാ—എ
ന്നപറഞ്ഞ ശാസ്ത്രികൾ അമ്പലത്തിൽനിന്ന എറങ്ങിപ്പൊയി.

നമ്പൂരിപ്പാടിന്റെ വരവ കഴിഞ്ഞ ഉടനെ പൂവള്ളി വീട്ടി
ൽ വെച്ച വിടെ ഉള്ളവർ തമ്മിൽ തന്നെ അന്യൊന്യം വള
രെ പ്രസ്താവങ്ങൾ ഉണ്ടായി.

കുമ്മിണിഅമ്മ—ചാത്തരെ ഇങ്ങിനെ കെമനായിട്ട ഒരാളെ ഞാ
ൻ കണ്ടിട്ടില്ലാ— അദ്ദെഹത്തിനെ കണ്ടിട്ടു എന്റെ കണ്ണ മ
ഞ്ഞളിച്ചു പൊയി.

ചാത്തരമെനവൻ—അദ്ദെഹത്തിന്റെ കുപ്പായം കണ്ടിട്ടു എ
ന്ന പറയിൻ.

കുമ്മിണിഅമ്മ—അതെന്തൊ എന്റെ വയസ്സിൻ കീഴിൽ ൟ
മാതിരി പുറപ്പാട കണ്ടിട്ടില്ലാ. ദിവഞി വലിയമ്മാമനെ
ക്കണ്ട ഓൎമ്മകൂടി ഉണ്ട എനിക്ക— അദ്ദെഹത്തിനും കൂടി ഈ
മാതിരി പുറപ്പാട ഞാൻ കണ്ടിട്ടില്ല— ഇന്ദുലെഖയുടെ ഭാഗ്യം
നൊക്ക— അവൾ അതിനമാത്രം കെമിതന്നെ— എന്നാലും മാ
ധവനെ വിചാരിക്കുമ്പൊൾ എനിക്ക വ്യസനം.

ചാത്തരമെനവൻ—എന്താണ വ്യസനം.

കുമ്മിണിഅമ്മ—വ്യസനിക്കാനൊന്നുമില്ല— ഇത്ര വലിയ ആൾ
വന്നാൽ മാധവന ഒന്നും പറയാൻ പാടില്ലാ ശരിതന്നെ—എ
ന്നാലും എനിക്ക അവനെ വിചാരിച്ച ഒരു വ്യസനം.

ചാത്തരമെനവൻ—അമ്മക്ക പ്രാന്താണ— ൟ ഈ നമൂരിപ്പാട്ടി
ലെക്ക ഈ ജന്മം ഇന്ദുലെഖയെ കിട്ടുകയില്ലാ— ഇന്ദുലെഖ മാ20*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/177&oldid=193148" എന്ന താളിൽനിന്ന് ശേഖരിച്ചത്