താൾ:CiXIV270.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 പതിനൊന്നാം അദ്ധ്യായം.

ധവനതന്നെ— ഇതൊക്ക വയമ്മാമന്റെ ഒരു കമ്പക്കളി.

കുമ്മിണിഅമ്മ—നിണക്കാണ പ്രാന്ത.

അടുക്കളയിലും കുളപ്പുരയിലും കുള വക്കിലും ഉള്ള പ്രസ്താ
വങ്ങൾ പലെ വിധംതന്നെ.

കുളവക്കിൽനിന്ന സമീപവാസിയായ ഒരു ചെറുപ്പക്കാരനൊട
മറ്റൊരു ചെറുപ്പക്കാരൻ—ഹെ— എന്താണെടൊ ൟ നമ്പൂരി
പ്പാട്ടിലെ പെര.

മറ്റെവൻ—കണ്ണിൽ മൂക്കില്ലാത്ത വസൂരിനമ്പൂരിപ്പാട എന്നാ
ണത്രെ.

പെര നന്നായില്ലാ നിശ്ചയം.

പെരല്ലാ കാൎയ്യം പണമല്ലെ— മനക്കൽ ആനച്ചങ്ങല പൊ
ന്നുകൊണ്ടാണത്രെ. പിനെ മൂക്കില്ലാഞ്ഞാലെന്താണ— വസൂരി
യായാലെന്താണ.

എന്ത പണമുണ്ടായാലും ഇന്ദുലെഖ മാധവനെ തള്ളിക്കള
ഞ്ഞതകൊണ്ട ഞാൻ എനി അവളെ ബഹുമാനിക്കയില്ലാ.
മാധവൻ മാത്രമാണ അവൾക്ക ശരിയായ ഭൎത്താവ.

മാധവന പൊന്നുകൊണ്ട ആനച്ചങ്ങലയുണ്ടൊ— താനെ
ന്ത ഭൊഷത്വം പറയുന്നുവെടൊ— പെണ്ണങ്ങൾക്ക പണത്തി
ന മീതെ ഒന്നുമില്ലാ.

ഇവളെ കൊച്ചുകൃഷ്ണമെനവൻ കൊണ്ടുപൊയി ഇംക്ലീഷ
പഠിപ്പിച്ചതുംമറ്റും വെറുതെ—ഇംക്ലീഷ പഠിച്ചതകൊണ്ട ഇ
പ്പൊൾ എന്താ വിശെഷം കണ്ടത. ഇംക്ലീഷ പഠിക്കുന്നതും
പണത്തിന്നതന്നെ.

മാധവൻ ൟ വൎത്തമാനം കെൾക്കുമ്പൊൾ എന്ത പറ
യുമൊ.

മാധവൻ ശിശുപാലന്റെ മാതിരി ക്രൊധിക്കും—എന്നിട്ട
എന്ത ഫലം—ഇന്ദുലെഖ മൂക്കില്ലാത്ത വസൂരി നമ്പൂരിപ്പാടൊ
ടുകൂടി സുഖമായിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/178&oldid=193149" എന്ന താളിൽനിന്ന് ശേഖരിച്ചത്