താൾ:CiXIV270.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 പറ്റിനൊന്നാം അദ്ധ്യായം.

അകായിൽ നിന്ന വന്നത.

വാൎയ്യര—(ശാസ്ത്രികളൊട) എന്താണ ശാസ്ത്രികൾ സ്വാമി ഇന്ന
പൂവരങ്ങിൽ നാടകം വായനയും മറ്റും ഇല്ലെന്ന തൊന്നുന്നു—
തിരികത്തന്നെ—കൊളവക്കിൽ ജനക്കൂട്ടം—നമ്പൂരിപ്പാട അമ
റെത്ത കഴിക്കുന്നു— സംബന്ധം ഇന്നതന്നെ ഉണ്ടാവുമൊ എ
ന്ന ശാസ്ത്രികൾ വല്ലതും അറിഞ്ഞുവൊ.

ശാസ്ത്രികൾ — ഞാൻ ഒന്നും അറിഞ്ഞില്ലപ്പാ—ഞാൻ കുറെ ഉറ
ങ്ങട്ടെ.

അപ്പൊഴക്ക ശാന്തിക്കാരൻ എമ്പ്രാന്തിരിയും ഒരു രണ്ട മൂ
ന്ന നമ്പൂരിമാരും ഒന്ന രണ്ട പട്ടന്മാരും കൂടി ഒരു കൂട്ടായ്മക്കവൎച്ച
ക്കാര കടക്കമ്പൊലെ വടക്കെ വാതിൽ മാടത്തിന്റെ വടക്കെ
വാതിലിൽ കൂടി നിലവിളിയും കൂക്കിയും ആയി കടന്ന വരുന്ന
ത കണ്ടു— സംസാരം എല്ലാം നമ്പൂരിപ്പാട്ടിനെപ്പറ്റിത്തന്നെ.

എമ്പ്രാൻ—നമ്പൂരിപ്പാട ബഹു സുന്ദരൻ—ഞാൻ കണ്ടു എത്രവ
യസ്സായൊ.

ഒരു നമ്പൂരി—വയസ്സ അമ്പതായി കാണണം.

മറ്റൊരു നമ്പൂരി—ഛീ! അത്രയൊന്നുമില്ലാ— നാല്പത നാല്പത്ത
ഞ്ചായി കാണണം.

ഒരുപട്ടര—എത്ര വയസ്സായാലും ഇന്ദുലെഖക്ക ബൊധിക്കും— എ
ന്ത കുപ്പായങ്ങൾ—എന്ത ഢീക്ക— വിചാരിച്ച കൂടാ— ഞാൻ
അനന്തശയനത്ത രാജാവിന കൂടി ൟ മാതിരി കുപ്പായം ക
ണ്ടില്ലാ.

മറ്റൊരു നമ്പൂരി—ആ കുപ്പായവും പുറപ്പാടും തന്നെ ഉള്ളു — ഇ
ല്ലത്ത ദ്രവ്യവും അനവധി ഉണ്ട— നമ്പൂരി ആൾ കമ്പക്കാര
നാണ— ഒരു സ്ഥിരതയും തന്റെടവുമില്ലാ— ആ ഇന്ദുലെഖ
യെ ൟ കമ്പക്കാരന കൊണ്ടെ കൊടുക്കുന്നുവെല്ലൊ— സം
ബന്ധം ഇന്ന തന്നെയൊ.

എമ്പ്രാർ—അത ശാസ്ത്രികളൊട ചൊദിച്ചാലറിയാം— ശാസ്ത്രിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/176&oldid=193147" എന്ന താളിൽനിന്ന് ശേഖരിച്ചത്