താൾ:CiXIV270.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരികാ. xi

നും മനുഷ്യൎക്ക അറിവുണ്ടാക്കുവാനും വളരെ ഉപയൊഗമുള്ളതാ
ണെന്ന ഞാൻ വിചാരിക്കുന്നു. അതകൊണ്ട കഥ വാസ്തവത്തി
ൽ നടക്കാത്തതാകയാൽ പ്രയൊജനമില്ലാത്തതാണെന്ന പറയു
ന്നത ശരിയല്ലെന്ന എനിക്ക തൊന്നുന്നു. ആ കഥ എഴുതിയ മാ
തിരി ഭംഗിയായിട്ടുണ്ടൊ എന്ന മാത്രമാണ ആലൊചിച്ച നൊ
ക്കെണ്ടത.

എന്റെ മറ്റൊരു സ്നെഹിതൻ ഇയ്യിടെ ഒരു ദിവസം ഞാ
ൻ ൟ പുസ്തകത്തിന്റെ അച്ചടി പരിശൊധിച്ചു കൊണ്ടിരിക്കു
മ്പൊൾ ൟ ബുക്ക എന്ത സംഗതിയെപ്പറ്റിയാണ എന്ന എ
ന്നൊട ചൊദിച്ചു- പുസ്തകം അടിച്ച തീൎന്നാൽ ഒരു പകൎപ്പ ഞാ
ൻ അദ്ദെഹത്തിന്ന അയച്ചുകൊടുക്കാമെന്നും അപ്പൊൾ സംഗ
തി മനസ്സിലാവുമെന്നും മാത്രം ഞാൻ മറുവടി പറഞ്ഞു. അതി
ന അദ്ദെഹം എന്നൊട മറുവടി പറഞ്ഞ വാക്കുകൾതന്നെ ഇ
വിടെ ചെൎക്കുന്നു.

"സയൻസ്സ് എന്ന പറയപ്പെടുന്ന ഇംക്ലീഷ ശാസ്ത്ര വിദ്യ
"കളെ കുറിച്ചാണ ൟ പുസ്തകം എഴുതുന്നത എങ്കിൽ
"കൊള്ളാം- അല്ലാതെ മറ്റൊരു സംഗതിയെപ്പറ്റിയും മ
"ലയാളത്തിൽ ഇപ്പൊൾ പുസ്തകങ്ങൾ ആവശ്യമില്ല"

ഞാൻ ൟ വാക്കുകൾ കെട്ടു ആശ്ചൎയ്യപ്പെട്ടു.

സാധാരണ ൟ കാലങ്ങളിൽ നടക്കുന്ന മാതിരിയുള്ള സം
ഗതികളെ മാത്രം കാണിച്ചും ആശ്ചൎയ്യകരമായ യാതൊരു അവ
സ്ഥകളെയും കാണിക്കാതെയും ഒരു കഥ എഴുതിയാൽ അത
എങ്ങിനെ ആളുകൾക്ക രസിക്കും എന്ന ൟ പുസ്തകം എഴുതു
ന്ന കാലത്ത മറ്റു ചിലർ എന്നൊട ചൊദിച്ചിട്ടുണ്ട. അതിന
ഞാൻ അവരൊട മറുപടി പറഞ്ഞത —എണ്ണച്ചായ ചിത്രങ്ങൾ
യൂറൊപ്പിൽ എഴുതുന്ന മാതിരി ൟ ദിക്കിൽ കണ്ട രസിച്ച തുട
ങ്ങിയതിന മുമ്പ, ഉണ്ടാവാൻ പാടില്ലാത്ത വിധമുള്ള ആകൃതി
യിൽ എഴുതീട്ടുള്ള നരസിംഹമൂൎത്തിയുടെ ചിത്രം, വെട്ടക്കൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/17&oldid=192987" എന്ന താളിൽനിന്ന് ശേഖരിച്ചത്