താൾ:CiXIV270.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

x അവതാരികാ.

എന്നാൽ സാധാരണയായി കഥകൾ വാസ്തവത്തിൽ ന
ടന്നതായാലും അല്ലെങ്കിലും കഥകൾ പറഞ്ഞിട്ടുള്ളതിന്റെ ചാ
തുൎയ്യം പൊലെ മനുഷ്യൎക്ക രസിക്കുന്നതായിട്ടാണ കാണപ്പെടു
ന്നത. അല്ലെങ്കിൽ ഇത്ര അധികം പുസ്തകങ്ങൾ ൟ വിധം കഥ
കളെ കൊണ്ട ചമക്കപ്പെടുവാൻ സംഗതി ഉണ്ടാവുന്നതല്ല. ക
ഥ വാസ്തവത്തിൽ നടന്നതൊ അല്ലയൊ എന്നുള്ള സൂക്ഷ്മവി
ചാരം, അറിവുള്ളവർ ൟ വക ബുക്കുകളെ വായിക്കുമ്പൊൾ
ചെയ്യുന്നതെ ഇല്ല- കവനത്തിന്റെ ചാതുൎയ്യം കഥയുടെ ഭംഗി
ഇതകൾ മനുഷ്യരുടെ മനസ്സിനെ ലയിപ്പിക്കുന്നു. നല്ല ഭംഗി
യായി എഴുതീട്ടുള്ള ഒരു കഥയെ ബുദ്ധിക്ക രസികത്വമുള്ള ഒരുവ
ൻ വായിക്കുമ്പൊൾ ആ കഥ വാസ്തവത്തിൽ ഉണ്ടാവാത്ത ഒരു
കഥയാണെന്നുള്ള പൂൎണ്ണ ബൊദ്ധ്യം അവന്റെ മനസ്സിന്ന എ
ല്ലായ്പൊഴും ഉണ്ടെങ്കിലും, ആ കഥയിൽ കാണിച്ച സംഗതികൾ,
അവകൾ വാസ്തവത്തിൽ ഉണ്ടായതായി അറിയുമ്പൊൾ അവ
ന്റെ മനസ്സിന്ന എന്തെല്ലാം സ്തൊഭങ്ങളെ ഉണ്ടാക്കുമൊ ആ
സ്തൊഭങ്ങളെ തന്നെ നിശ്ചയമായി ഉണ്ടാക്കുമെന്നുള്ളതിന സം
ശയമില്ല. എത്ര ഗംഭീരബുദ്ധികളായ വിദ്വാന്മാർ തങ്ങൾ വായി
ക്കുന്ന കഥ വാസ്തവത്തിൽ ഉണ്ടായതല്ലെന്നുള്ള ബൊദ്ധ്യത്തൊ
ടു കൂടി തന്നെ ആ കഥകളിൽ ഓരൊ ഘട്ടങ്ങൾ വായിക്കുമ്പൊ
ൾ ആ ഗ്രന്ഥകൎത്താവിന്റെ പ്രയൊഗ സാമൎത്ഥ്യത്തിന്നനുസ
രിച്ച രസിക്കുന്നു. ൟ വക പുസ്തകങ്ങളിൽ ചില ദുഃഖരസപ്ര
ധാനമായ ഘട്ടങ്ങൾ വായിക്കുമ്പൊൾ എത്ര യൊഗ്യരായ മനു
ഷ്യൎക്ക മനസ്സ വ്യസനിച്ച കണ്ണിൽ നിന്ന ജലം താനെ ഒഴുകി
പൊവുന്നു. ഹാസ്യരസപ്രധാനമായ ഘട്ടങ്ങൾ വായിച്ച എത്ര
മനുഷ്യർ ഒറക്കെ ചിറിച്ചുപൊവുന്നു. ഇതെല്ലാം സാധാരണ
അറിവുള്ളാളുകളുടെ ഇടയിൽ ദിവസംപ്രതി ഉണ്ടായി കാണു
ന്ന കാൎയ്യങ്ങളാണ. ൟ വക കഥകൾ ഭംഗിയായി എഴുതിയാ
ൽ സാധാരണ മനുഷ്യന്റെ മനസ്സിനെ വിനൊദിപ്പിക്കുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/16&oldid=192986" എന്ന താളിൽനിന്ന് ശേഖരിച്ചത്