താൾ:CiXIV270.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 പത്താം അദ്ധ്യായം.

ല—ഉണ്ട—അദ്ദെഹവും ഉണ്ണാൻ പൊയിരിക്കുന്നു— ഞാൻ പൊ
ണു— നമ്പൂരിപ്പാടുമായി യുദ്ധത്തിന്ന ഒരുങ്ങിക്കൊളൂ—എന്ന
പറഞ്ഞ ലക്ഷ്മിക്കുട്ടിഅമ്മ താഴത്തെക്ക പൊയി.

ചെറുശ്ശെരി നമ്പൂരി വന്നിട്ടുണ്ടെന്ന കെട്ടത ഇന്ദുലെഖ
ക്ക വളരെ സന്തൊഷമായി—തമ്മിൽ അഞ്ചാറ ദിവസത്തെ പരി
ചയമെ ഉണ്ടായിട്ടുള്ളു എങ്കിലും ഇന്ദുലെഖമ്മും മാധവനും ൟ
നമ്പൂരി അതി സമൎത്ഥനും രസികനും ആണെന്ന ബൊധിച്ചിട്ടു
ണ്ടായിരുന്നു— എന്നാൽ ഇപ്പൊൾ ഇന്ദുലെഖക്ക അല്പം ഒരു സു
ഖക്കെടും തൊന്നി. അന്ന ചെറുശ്ശെരിനമ്പൂരിയെ കണ്ടപ്പൊ
ൾ മാധവൻ തന്റെ കൂട ഉണ്ടായിരുന്നു— താനും മാധവനും ത
മ്മിൽ ഉണ്ടായിവരാൻ പൊവുന്ന സ്ഥിതിയെ അദ്ദെഹം നല്ലവ
ണ്ണം അറിഞ്ഞിട്ടും അതിൽ അദ്ദെഹം സന്തൊഷിച്ചിട്ടും ഉണ്ടെ
ന്ന ഇന്ദുലെഖക്കറിവുണ്ട— ൟ നമ്പൂരിപ്പാട ഇപ്പൊൾ ഉദ്ദെശി
ച്ച വന്ന കാൎയ്യവും ഇയ്യാൾക്ക മനസ്സിലാവാതിരിക്കാൻ പാടി
ല്ലാ. ഇതിൽ അമ്പൂരിക്ക തന്റെ മെൽ ഒരു പുച്ഛം തൊന്നുമെ
ല്ലൊ — എന്ന വിചാരിച്ചിട്ടാണ സുഖക്കെടുണ്ടായത. നമ്പൂരിപ്പാ
ട ഉദ്ദെശിച്ചവന്ന കാൎയ്യത്തിന്റെ തീൎച്ചയിൽ ൟ പുച്ഛം തീരു
മെന താൻ തന്നെ സമാധാനിച്ച അകയിൽ പൊയി ഉറങ്ങാ
ൻ ഭാവിച്ച നിടന്നു.

ഒരു നാലെട്ട നിമിഷം കഴിഞ്ഞപ്പൊൾ തന്റെ ദാസി അ
മ്മു ഒരു കടലാസ്സും കയ്യിൽ പിടിച്ച കയറിവരുന്നത കണ്ടു.

ഇ—എന്താ അമ്മൂ അത.

അമ്മു—ഇത എഴുത്താണ— മദിരാശിയിൽ നിന്ന വന്നതാണ—
കുട്ടൻമെനവൻ യജമാനൻ ഇവിടെ കൊണ്ടവന്ന തരാൻ
പറഞ്ഞു—എന്ന പറഞ്ഞ എഴുത്ത ഇന്ദുലെഖയുടെ വശം
കൊടുത്തു.

ഇന്ദുലെഖ കുറെ ഭ്രമത്തൊടെ എഴുത്ത വാങ്ങി എഴുനീറ്റ
വായിച്ചു — രണ്ടെഴുത്തുകൾ ഉണ്ടായിരുന്നു — ഒന്ന തുറന്നിരിക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/166&oldid=193137" എന്ന താളിൽനിന്ന് ശേഖരിച്ചത്