താൾ:CiXIV270.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം. 143

അതിന്റെ തൎജ്ജമ താഴെ എഴുതുന്നു.

"കുട്ടൻ ഇവിടെനിന്ന പൊയ ദിവസം രാത്രി എട്ട മണി
ക്ക എന്നെ സിക്രട്രൈട്ടിൽ നിശ്ചയിച്ചതായി ഗിൽഹാം സാ
യ്പിന്റെ ഒരു കത്ത കിട്ടി — ഞാൻ ഇന്ന ഉദ്ദ്യൊഗത്തിൽ പ്ര
വെശിച്ചു—കുട്ടനും മറ്റും സുഖക്കെട ഒന്നുമില്ലായിരിക്കും—ഞാ
ൻ മറ്റന്നാളത്തെയൊ നാലാന്നാളത്തെയൊ വണ്ടിക്ക ഒ
രാഴ്ച കല്പന എടുത്ത അങ്ങൊട്ട വരും—ഇതിൽ അടക്കം ചെ
യ്ത എഴുത്തുകൾ അച്ഛനും മാധവിക്കും കൊടുപ്പാനപെക്ഷ".

ഇത വായിച്ച ഉടനെ ഇന്ദുലെഖക്കുണ്ടായ ഒരു സന്തൊ
ഷം ഞാൻ എങ്ങിനെ എഴുതി അറിയിക്കുന്നു— പ്രയാസം. സ
ന്തൊഷാശ്രു താനെ കണ്ണിൽ നിറഞ്ഞു.—പിന്നെ തനിക്കുള്ള എ
ഴുത്ത പൊളിച്ചു വായിച്ചു— ആ എഴുത്ത ഞാൻ പരസ്യമാക്കാൻ
വിചാരിക്കുന്നില്ലാ—ഇന്ദുലെഖ ആ എഴുത്തിനെ വായിച്ച ശെഷം
ചില ഗൊഷ്ഠി കാണിച്ചതും എഴുതണ്ടാ എന്നാണ ഞാൻ ആദ്യം
വിചാരിച്ചത— പിന്നെ ആലൊചിച്ചതിൽ ഇന്ദുലെഖയൊടുള്ള ഇ
ഷ്ടം നിമിത്തം കഥ ശരിയായി പറയാതിരിക്കുന്നത വിഹിതമ
ല്ലെന്ന അഭിപ്രായപ്പെടുന്നതിനാൽ എഴുതാൻ തന്നെ നിശ്ച
യിക്കുന്നു—മാധവന്റെ എഴുത്ത വായിച്ച ശെഷം ആ എഴുത്തി
നെ രണ്ടനാല പ്രാവശ്യം ഇന്ദുലെഖ ചുംബിച്ചു— താക്കൊൽ എ
ടുത്ത എഴുത്തപെട്ടി തുറന്ന രൺറ്റ കത്തുകളും അതിൽവെച്ച പൂ
ട്ടി പുറത്തെക്ക വന്നു, ഗൊവിന്ദങ്കുട്ടി മെനവൻ ചായ കുടിച്ചു
വൊ എന്നറിഞ്ഞ വരുവാൻ അമ്മുവെ പറഞ്ഞയച്ചു— അമ്മു
ഗൊവിന്ദങ്കുട്ടി മെനവന്റെ അറയില്പൊയി അന്വെഷിച്ചു—
ചായ കുടിച്ചു എന്ന ഗൊവിന്ദങ്കുട്ടി മെനവൻ മറുവടി പറ
ഞ്ഞു "ഞാൻ അങ്ങട്ട വരുന്നു എന്ന ഇന്ദുലെഖയൊട പറ" എ
ന്നും പറഞ്ഞയച്ചു.

ലക്ഷ്മിക്കുട്ടി അമ്മ മാധവന ഉദ്യൊഗമായ വിവരം ഗൊവി
ന്ദൽകുട്ടി മെനവൻ പറഞ്ഞ കെട്ട സന്തൊഷത്തൊടുകൂടി മുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/167&oldid=193138" എന്ന താളിൽനിന്ന് ശേഖരിച്ചത്