താൾ:CiXIV270.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം. 141

എന്നും പറഞ്ഞ കുഞ്ഞിക്കുട്ടിഅമ്മ താഴത്തെക്ക എറങ്ങി
പ്പൊയ ഉടനെ ലക്ഷ്മിക്കുട്ടി അമ്മ മുകളിലെക്ക കയറിവന്നു. ഇ
ന്ദുലെഖയും ലക്ഷ്മിക്കുട്ടി അമ്മയും അന്യൊന്യം മുഖത്തനൊക്കി
ഒന്ന ചിറിച്ചു.

ലക്ഷ്മിക്കുട്ടിഅമ്മ—നമ്പൂരിപ്പാട്ടിലെ വരവ ബഹു ഘൊഷമാ
യി—ആൾ മഹാ വിഢ്ഢിയാണെന്ന തൊന്നുന്നു. ഇതിന്റെ മു
കളിലെക്ക വരവുണ്ടാവും.

ഇ—വരട്ടെ.

ല—ബാന്ധവിക്കണം എന്ന പറയും.

ഇ—ആരെ.

ല—നിന്നെ.

ഇ—വന്ന കയറിയ ഉടനെയൊ.

ല—(ചിറിച്ചുംകൊണ്ട) ഒരു സമയം ഉടനെ തന്നെ പറയും എ
ന്ന തൊന്നുന്നു.

ഇ—അങ്ങിനെ പറഞ്ഞാൽ അതിന ഉത്തരം എന്റെ ദാസി
അമ്മു പറഞ്ഞൊളും.

ല—മാധവൻ കൂടി ഇപ്പൊൾ ഇവിടെ ഉണ്ടായിരുന്നാൽ നല്ല
നേരമ്പൊക്കായിരുന്നു.

മാധവൻ എന്ന ശബ്ദമാത്ര ശ്രവണത്തിൽ ഇന്ദുലെഖയു
ടെ മുഖത്തെ പ്രത്യക്ഷമായുണ്ടായ വികാരഭെദങ്ങളെ കണ്ടിട്ട.

ല—ഓ—ഹൊ— എന്റെ കുട്ടീ നിന്റെ പ്രാണൻ ഇപ്പൊൾ മദി
രാശിയിൽ തന്നെയാണ സംശയമില്ലാ— നിണക്കു ഇങ്ങിനെ ഇ
രിക്കുന്നതിൽ മനസ്സിന്ന വളരെ സുഖക്കെടുണ്ടെന്ന തൊന്നു
ന്നു— ആട്ടെ ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.

ഇ—മനസ്സിന്ന സുഖമ്മെട അധികമായിട്ടൊന്നുമില്ല—മദിരാശി
വൎത്തമാനം ഒന്നും ഇല്ലെല്ലൊ.

ല—ഗൊവിന്ദൻകുട്ടി വിശെഷിച്ച ഒന്നും പറഞ്ഞില്ലാ.

ഇ—ചെറുശ്ശെരിനമൂരി വന്നിട്ടുണ്ടൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/165&oldid=193136" എന്ന താളിൽനിന്ന് ശേഖരിച്ചത്