താൾ:CiXIV270.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 131

ന്ന തൊന്നുന്നു.

കെ—ഛീ—കഷ്ടം! ഇത്ര സ്ഥിരത ഉണ്ടായിട്ട ഞാൻ ഒരു മനുഷ്യ
നെയും കണ്ടിട്ടില്ല—അവിടുത്തെ കാൎയ്യങ്ങളുടെ അവസ്ഥ ഒന്ന
അറിഞ്ഞാൽ ഇങ്ങിനെ പറവാൻ സംഗതി ഇല്ലാ. ശിവ—ശി
വ—അവിടെ എന്ത തിരക്കാണ— മനക്കൽ പൊയി നൊക്കി
യാലെ അറിയാൻ പാടുള്ളു. മലവാരം വിചാരിപ്പ, ആനവി
ചാരിപ്പ, വാരം പാട്ടം വിചാരിപ്പ, പൊളിച്ചെഴുത്ത വിചാ
രിപ്പ, ഇങ്ങിനെ പലെ വകയായും ഉള്ള കാൎയ്യങ്ങൾ എന്തൊ
ക്കയുണ്ട. പരമെശ്വരാ അദ്ദെഹം ഒരുത്തനല്ലാതെ ഇതാര നി
വൃത്തിക്കും—ഇയ്യടെ സ്വൎണ്ണംകൊണ്ട ഒരു ആനച്ചങ്ങള പണി
യിച്ചിരിക്കുന്നു— ബഹുവിശെഷം കണ്ടാൽ.

പ—സ്വർണ്ണംകൊണ്ട കട്ടിയായിട്ടൊ.

കെ—സ്വർണ്ണംകൊണ്ട കട്ടിയായിട്ട.

പ—ദ്രവ്യശക്തിതന്നെ.

കെ—ദ്രവ്യശക്തിതന്നെ.

പ—ൟ പെണ്ണ എന്തൊക്കെയാണ നുമ്മളെ വഷളാക്കുവാൻ
കൊവുന്നത എന്നറിഞ്ഞില്ല്ല.

കെ—ആ ഭ്രമം വെണ്ടാ—നമ്പൂരിയുമായി അര നാഴികനെരം സം
സാരിക്കട്ടെ എന്നാൽ ഇന്ദുലെഖതന്നെ നുമ്മളൊട ൟ കാ
ൎയ്യം നടത്തെണമെന്ന പറയും.

പ—ശരി—ശരി—എന്നാൽ ഒരു ദുൎഘടവുമില്ല— ശരി—തിരുമനസ്സി
ലെ ൟ വാക്കു കൊൾക്കുമ്പൊൾ മാത്രമാണ എനിക്ക പിന്നെ
യും സന്തൊഷമാവുന്നത— ശരി—ഞാൻ എനി കളിക്കട്ടെ— തി
രുമനസ്സ കുറെക്കൂടി താമസിക്കുന്നതാണ നല്ലത.

കെ—അങ്ങിനെതന്നെ.

കെശവൻ നമ്പൂരിയുടെ വാക്ക പഞ്ചുമെനവന വളരെ
സുഖത്തെ കൊടുത്തു. "നമ്പൂരിപ്പാടുമായി അരനാഴിക ഇന്ദുലെ
"ഖ സംസാരിച്ചാൽ നമ്പൂരിപ്പാടിനെ ഭൎത്താവാക്കും. ശരി—ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/155&oldid=193126" എന്ന താളിൽനിന്ന് ശേഖരിച്ചത്