താൾ:CiXIV270.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 ഒമ്പതാം അദ്ധ്യായം.

"തതന്നെ നല്ലവിദ്യ, തനിക്ക ഒരു ഭാരവും ഇല്ല— തനിക്കും കെ
"ശവൻ നമ്പൂരിക്കും ൟ കാൎയ്യം നടത്തെണമെന്ന താല്പൎയ്യം—
"പെണ്ണിന അല്പം ശാഠ്യം— അത നമ്പൂരിപ്പാടുമായി കണ്ടാൽ
"തീരും എന്ന തീൎച്ചയായി കെശവൻ നമ്പൂരി പറഞ്ഞു— അത
"കൊണ്ട എഴുത്തയച്ചു. ശാഠ്യം കളഞ്ഞ ഭാൎയ്യയാക്കി എടുത്തൊ
"ട്ടെ—ശാഠ്യം തീൎന്നില്ലെങ്കിൽ തനിക്ക ഉത്തരവാദിത്വം ഒന്നും ഇ
"ല്ല— നമ്പൂരിപ്പാട കൊള്ളരുതാഞ്ഞിട്ട ശാഠ്യം തീൎന്നില്ലെന്ന താ
"ൻ പറയും— അല്ലാതെ എന്ത മാധവന ൟ പെണ്ണിനെ കൊടു
"ക്കയില്ലെന്നാണ താൻ സത്യം ചെയ്ത— നമ്പൂരിപ്പാട്ടിലെക്ക
"കൊടുക്കും എന്ന സത്യം ചെയ്തിട്ടില്ല— നമ്പൂരിപ്പാട്ടിലെക്ക സാ
"ധിക്കുമെങ്കിൽ അയാൾ ഭാൎയ്യയാക്കിക്കൊട്ടെ— ഇല്ലെങ്കിൽ വെ
"റെ ആളെ അന്വെഷിക്കണം— അല്ലാതെ എന്താണ" ഇങ്ങി
നെ ആയിരുന്നു പഞ്ചുമെനൊൻ കളിപ്പാൻ പൊവുമ്പൊൾ മ
നസ്സുകൊണ്ട കിചാരിച്ചതും സന്തൊഷത്തൊടുകൂടി ഉറച്ചതും.
എന്നാൽ കെശവൻ നമ്പൂരിയൊട ഒന്നുകൂടെ ഇതിനെക്കുറിച്ച പ
റഞ്ഞ വെളിവായി ധരിപ്പിക്കണം— എന്നാലെ തീൎച്ചയാവുള്ളു എ
ന്ന കിചാരിച്ച പല്ലതെപ്പ കഴിഞ്ഞ ഉടനെ മടങ്ങി പൂമുഖത്തെ
ക്കതന്നെ വന്നു—കെശവൻനമ്പൂരി പട്ടിണി കിടന്ന പല്ലിളിഞ്ഞ
ഇരിക്കുന്നത കണ്ടു.

കെ—എന്താണ കളിക്കാതെ മടങ്ങിയത.

പ—ഒന്നുമില്ലാ നെൎത്തെ പറഞ്ഞ കാൎയ്യത്തിൽ എനിക്ക ഒന്നുകൂ
ടി പറവാനുണ്ട— അടിയന്തരമായി ഗൊവിന്ദൻകുട്ടിയൊട ഒ
ന്ന പറവാനുണ്ട.

ഗൊവിന്ദൻകുട്ടിമെനൊനെ വിളിച്ച അടുക്കെ നിൎത്തി.

പ—കുട്ടനൊട ഞാൻ ഇന്നലെ ഇന്ദുലെഖയുടെ ഒരു സംബന്ധ
ത്തെക്കുറിച്ച പറഞ്ഞില്ലെ— അതിന്റെ കാൎയ്യം കൊണ്ട കെശ
വൻ നമ്പൂരിയൊട നിന്റെ മുമ്പാകെ എനിക്ക ഒന്നും കൂടി
പറവാനുണ്ട— ഇന്ദുലെഖയെ ഞൻ മാധവന കൊടുക്കുകയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/156&oldid=193127" എന്ന താളിൽനിന്ന് ശേഖരിച്ചത്