താൾ:CiXIV270.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 ഒമ്പതാം അദ്ധ്യായം.

ന— എന്നാൽ ക്ഷൌരം വെണ്ടെ.

ചെ—അത മനസ്സുപൊലെ.

ന—വെളക്കത്തവെച്ച ഇപ്പോൾതന്നെ ചെയ്യിച്ചാലൊ.
ചെ—രാത്രി ക്ഷൌരം വിധിച്ചിട്ടില്ല— കിശെഷിച്ചും നൊം ഒരു
ശുഭകാൎയ്യത്തിന്ന പൊവുന്നതല്ലെ— അത വയ്യാ എന്ന എനി
ക്ക തൊന്നുന്നു— പക്ഷെ ക്ഷൌരം വെണ്ടന്നു വെച്ചാലും
കൊള്ളാം.

ന—അത പാടില്ലാ— എന്നാൽ വെളിച്ചായി ക്ഷൌരം കഴിഞ്ഞി
ട്ട പുറപ്പെടാനെ പാടുള്ളു. ക്ഷൌരം കഴിഞ്ഞാൽ കളിക്കാതെ
പുറപ്പെടാൻ പാടുണ്ടൊ.

ചെ—കളിക്കാതെ പുറപ്പെടരുത.

ന—കളിച്ച പുറപ്പെടാം.

ചെ—എന്നാൽ പ്രാതൽ കൂടി കഴിഞ്ഞിട്ടല്ലെ നല്ലത.

ന—അങ്ങിനെ തന്നെ.

ചെ—എന്നാൽ ഞാൻ അതിനെല്ലാം ശട്ടം ചെയ്യട്ടെ.

എന്ന പറഞ്ഞ ചെറുശ്ശെരി സന്തൊഷത്തൊടുകൂടി താഴ
ത്തെക്ക പൊന്നു. നമ്പൂരിപ്പാട കുറെ മൌഢ്യത്തൊടെ ഉറങ്ങാ
ൻ അറയിലെക്കും പൊയി.

പിറ്റെ ദിവസം രാവിലെ നിശ്ചയിച്ച പ്രകാരം പ്രാതലും
കഴിഞ്ഞ ഏകദെശം എട്ടര മണി സമയം നമ്പൂരിപ്പാടും ചെറു
ശ്ശെരിയും പരിവാരങ്ങളും കൂടി പുറപ്പെട്ടു.

രാവിലെ കളിക്കാൻ എത്തുമെന്ന അറിയിച്ച പ്രകാരം ര
ണ്ടാമതും അതിഘൊഷമായി സദ്യക്ക വട്ടംകൂട്ടി പഞ്ചുമെനൊ
നും കെശവൻ നമ്പൂരിയുംകൂടി ഏകദേശം പന്ത്രണ്ട മണിവരെ
കളിക്കാതെ കാത്തനിന്നു. ഒടുക്കം പഞ്ചുമെനവന്ന കുറെശ്ശ ദെ
ഷ്യം വന്നുതുടങ്ങി.

പ—എന്താ തിരുമനസ്സുന്നെ ഇത കഥാ. ഞാൻ കളിപ്പാൻ പൊ
കുന്നു. ൟ നമ്പൂതിരിപ്പാട്ടുന്ന ഒരു സ്ഥിരത ഇല്ലാത്താളാണെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/154&oldid=193125" എന്ന താളിൽനിന്ന് ശേഖരിച്ചത്